പഴയ പുലികൾ വീണ്ടും ക്രിക്കറ്റ്‌ കളിക്കാൻ വരുന്നു.. വിരമിച്ച താരങ്ങൾക്ക് ഐപിഎൽ വരുന്നോ??

ക്രിക്കറ്റ്‌ ലോകത്ത് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആരംഭം കുറിച്ച ഒരു ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ടി :20 ക്രിക്കറ്റ്‌ തന്നെ ക്രിക്കറ്റിന്റെ പുത്തൻ മാറ്റങ്ങൾക്ക് കാരണമായി മാറിയപ്പോൾ ഐപിൽ നേടിയത് സ്വപ്നസമാനമായ കുതിപ്പ്. ഇന്നും ലോകത്തെ ഏറ്റവും അധികം പണം ഒഴുകുന്ന ലീഗാണ് ഐപിൽ.

ഇപ്പോൾ ഐപിൽ മാതൃകയിൽ ഒരു പുതിയ ലീഗ് ബിസിസിഐ ആരംഭിക്കും എന്നുള്ള സൂചന വാർത്തകൾ വരികയാണ്. ഐപിൽ പിന്നാലെ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് വിമൻസ് പ്രേമിയർ ലീഗ് ബിസിസിഐ ആരംഭിച്ചത്. നിലവിൽ ദേശീയ മാധ്യങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം വിരമിച്ച ക്രിക്കറ്റ്‌ താരങ്ങൾക്കായി ബിസിസിഐ പുത്തൻ ലീഗ് ആരംഭിക്കണമെന്നുള്ള ആവശ്യമാണ് ഉയരുന്നത്.

നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ലീഗുകൾ വിരമിച്ച ക്രിക്കറ്റ്‌ താരങ്ങളെ ഉൾപ്പെടുത്തി നടക്കുന്നുണ്ട് എങ്കിലും ബിസിസിഐ നടത്തുന്ന ഒരു ലെജൻഡ്സ് ലീഗിനായി ചർച്ചകൾ നടക്കുകയാണ്.

ഏതാനും മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ കാര്യം ഉന്നയിച്ചു കൊണ്ട് ചില വിരമിച്ച ക്രിക്കറ്റ്‌ താരങ്ങൾ  ബിസിസിഐ സെക്രട്ടറി ജയ് ഷായെ സമീപിച്ചു ചർച്ച നടത്തി. ജയ് ഷാക്ക് അടക്കം ഇതിൽ താല്പര്യമുണ്ടണാണ് സൂചന. അന്തിമ തീരുമാനം ബിസിസിഐയാണ് എടുക്കുക.