സച്ചിൻ 100 സെഞ്ച്വറി നേട്ടം ഒന്നും കോഹ്ലി തകർക്കില്ല ….അത് ഒട്ടുംഎളുപ്പമല്ല:തുറന്നടിച്ചു ലാറ വാക്കുകൾ

തനിക്ക് അസാധ്യമായി ഒന്നുമില്ലെന്ന് വിരാട് കോലി ലോകത്തിന് കാണിച്ചുകൊടുത്തു. എന്നാൽ 2020 നും 2022 നും ഇടയിൽ കോലിയുടെ ബാറ്റിൽ നിന്നും അതികം റൺസ് ഒഴുകുന്നതും റെക്കോർഡുകൾ തകർക്കുന്നതും സെഞ്ചുറികളും കാണാൻ സാധിച്ചിരുന്നില്ല.എന്നാൽ ഏകദിന ലോകകപ്പിൽ റെക്കോർഡുകൾ തകർത്തുകൊണ്ട് മുൻ ക്യാപ്റ്റൻ ശൈലിയിൽ തിരിച്ചെത്തി.

ഏകദിന ലോകകപ്പ് സ്വപ്നം കണ്ടിറങ്ങിയ കോലിക്ക് പക്ഷെ അത് നേടാൻ സാധിച്ചില്ല. ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപെടാനായിരുന്നു വിധി.ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്‌ലി തകർത്തു, മാസ്റ്റർ ബ്ലാസ്റ്ററുടെ 49 സെഞ്ച്വറി മറികടന്നു. ലോക കപ്പ് സെമിയിൽ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ സച്ചിനെ സാക്ഷിയാക്കി വിരാട് കോഹ്‌ലി തന്റെ 50-ാം ഏകദിന സെഞ്ച്വറി അടിച്ചു.ഏകദിന ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിന്റെ 20 വർഷം പഴക്കമുള്ള റെക്കോർഡും കോഹ്‌ലി തകർത്തു, 2023 എഡിഷൻ 11 മത്സരങ്ങളിൽ നിന്ന് 765 റൺസ് നേടി.

സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികൾ ആരെങ്കിലും തകർക്കുമെന്ന് ആരും കരുതിയിരുന്നില്ല.എന്നാൽ ഇതിഹാസ ഓപ്പണറേക്കാൾ വേഗത്തിൽ വിരാട് കോഹ്‌ലി അത് മറികടന്നു. സച്ചിനെക്കൾ 173 മത്സരങ്ങൾ കുറവ് കളിച്ചാണ് കോലി നേട്ടം സ്വന്തമാക്കിയത്.35 കാരനായ വിരാട് കോഹ്‌ലിക്ക് മൊത്തം 80 അന്താരാഷ്ട്ര സെഞ്ചുറികളും ഗെയിമിന്റെ എല്ലാ ഫോർമാറ്റുകളിലുമായി 26,000 റൺസും ഉണ്ട്. എന്നാൽ സച്ചിൻ ടെണ്ടുൽക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികൾ എന്ന എക്കാലത്തെയും റെക്കോർഡ് വിരാട് കോഹ്‌ലിക്ക് തകർക്കാൻ ബുദ്ധിമുട്ടാണെന്ന് ഇതിഹാസ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ബ്രയാൻ ലാറ അഭിപ്രായപ്പെട്ടു.കോഹ്‌ലിക്ക് പ്രായം കുറയുന്നില്ലെന്നും, ഇപ്പോഴും ഏറ്റവും ഫിറ്റ്‌നസ്സുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ കോലിക്കൊപ്പം പ്രായമെത്തുമെന്നും ലാറ പറഞ്ഞു.

”വിരാട് കോലിക്ക് 35 വയസായി. സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനിയും 20 സെഞ്ചുറികള്‍ കൂടി വേണം. ഓരോ വര്‍ഷവും അഞ്ച് സെഞ്ചുറികള്‍ വീതമെങ്കിലും നേടിയാല്‍ നാലു വര്‍ഷം കൊണ്ട് കോലിക്ക് സച്ചിനൊപ്പമെത്താം. അപ്പോഴേക്കും കോലിക്ക് 39 വയസാവും. അത് ഒട്ടും എളുപ്പമല്ല,വളരെ കഠിനമായ ജോലിയായിരിക്കും” ലാറ പറഞ്ഞു.

“എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല, ആർക്കും കഴിയില്ല. കോഹ്‌ലി സച്ചിന്റെ 100 സെഞ്ച്വറി റെക്കോർഡ് തകർക്കുമെന്ന് പറയുന്നവർ ക്രിക്കറ്റ് ലോജിക്ക് കണക്കിലെടുക്കില്ല. 20 സെഞ്ച്വറികൾ വളരെ അകലെയാണെന്ന് തോന്നുന്നു. മിക്ക ക്രിക്കറ്റ് കളിക്കാർക്കും അവരുടെ കരിയറിൽ 20 സെഞ്ചുറികൾ നേടാൻ സാധിക്കില്ല.കോലിക്ക് പ്രായം പ്രശ്നമാകില്ല, പക്ഷെ എന്നാലും കോലി സച്ചിനെ മറികടക്കുമെന്ന് പറയാന്‍ സാഹസികനാകില്ല ഞാൻ ” ലാറ കൂട്ടിച്ചേർത്തു.