ചെക്കാ നീ കിടുവാ.. ബുള്ളറ്റ് സ്പീഡ് കൂട്ടണം,160 കിലോമീറ്റർ സ്പീഡ് എറിയാനായി ഇത്‌ ചെയ്യൂ!!ലീ ഉപദേശം കേട്ടില്ലേ??

ഐപിൽ പതിനേഴാം സീസണിൽ തന്റെ അസാധ്യ ബൌളിംഗ് മികവ് കൊണ്ട് എല്ലാവരെയും തന്നെ ഞെട്ടിച്ച യുവ പേസ് ബൗളറാണ് മായങ്ക് യാദവ്.21 വയസ്സുകാരൻ താരം ഇതിനകം തന്നെ രണ്ട് കളികളിൽ 6 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു ലക്ക്നൗ താരം 150 കിലോമീറ്റർ പ്ലസ് ബോളുകൾ തുടരെ എറിഞ്ഞാണ് എതിർ ടീം ബാറ്റ്‌സ്മാന്മാർക്ക് ഭീക്ഷണി ഉയർത്തുന്നത് താരം ഇതിനകം തന്നെ 156 കിലോമീറ്റർ പ്ലസ് സ്പീഡ് ബോൾ എറിഞ്ഞു കഴിഞ്ഞു.

150 കിമി വേഗതയില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാനുള്ള അസാധാരണ കഴിവാണ് ഇതിനകം തന്നെ താരത്തെ ഒരു പ്രധാന ചർച്ചാ വിഷയമാക്കി മാറ്റുന്നത്. മറ്റ് യുവ പേസർമാരിൽ നിന്നും വ്യത്യസ്തമായി മായങ്ക് യാദവ് പേസിനും ഒപ്പം തന്നെ മികച്ച ലൈനും ലെങ്തും കീപ് ചെയ്ത് കൊണ്ട് പന്തെറിയുന്നതായിട്ടാണ് ഇതിഹാസ താരങ്ങൾ അടക്കം അഭിപ്രായം. ഇത് താരം കരിയറിൽ ബൂസ്റ്റായി മാറുമെന്നാണ് നിരീക്ഷണം.

അതേസമയം മായങ്ക് യാദവിന്റെ കാര്യത്തിൽ ഒരു സ്പെഷ്യൽ അഭിപ്രായം പങ്കിടുകയാണ് ഇപ്പോൾ മുൻ സ്റ്റാർ ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ.156.7 കിമി വേഗതയില്‍ വരെ പന്തെറിഞ്ഞ് ഞെട്ടിച്ച മായങ്ക് യാദവ് വിചാരിച്ചാൽ എളുപ്പം 160 കിലോമീറ്റർ പ്ലസ് ബോൾ എറിയാനായി കഴിയുമെന്നാണ് ലീ നിരീക്ഷണം.ഇനിയും വേഗത വര്‍ധിപ്പിക്കാന്‍ മായങ്ക് ട്രൈ ചെയ്യണമെന്നാണ് ലീ അഭിപ്രായം.

‘ മായങ്ക് യാദവ് ബൌളിംഗ് ആക്ഷൻ സിംപിൾ ആണ്. കൂടാതെ മികച്ച പേസിൽ ബോൾ തുടരെ എറിയാനുള്ള മിടുക്കും ഉണ്ട്‌. എങ്കിലും മായങ്ക് യാദവ് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. തലയിൽ അൽപ്പം ചരിവ് ബോൾ ചെയ്യുമ്പോൾ കാണുന്നുണ്ട്. അത് മാറ്റണം, മാറ്റിയാൽ എക്സ്ട്രാ നാല് – അഞ്ചു കിലോമീറ്റർ സ്പീഡ് കൂടി നേടാനാനാകും” ലീ അഭിപ്രായം തുറന്ന് പറഞ്ഞു.