കൊഴുവയും നെത്തോലി മീനുമൊക്കെ ക്ലീൻ ചെയ്യാൻ വെറും 2 മിനിറ്റു മതി ഇങ്ങനെ ചെയ്താൽ,ഇക്കാര്യം അറിയാതെ പോയല്ലോ

 Fish Cleaning Easy Tip : മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി, കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ മത്സ്യങ്ങൾ ഫ്രൈ ചെയ്തോ അല്ലാതെയൊ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഒരുപക്ഷേ വിരളമായിരിക്കും.

എന്നാൽ പലപ്പോഴും ഇത്തരം ചെറുമത്സ്യങ്ങൾ വാങ്ങിക്കുമ്പോൾ ഇവ വൃത്തിയാക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ഈയൊരു ബുദ്ധിമുട്ടിനെ ചെറിയൊരു പൊടിക്കൈ ഉപയോഗിച്ച് എങ്ങനെ നേരിടാം എന്ന് നമുക്ക് നോക്കാം. സാധാരണ നത്തോലി കൊഴുവ അടക്കമുള്ള മത്സ്യങ്ങൾ വൃത്തിയാക്കുമ്പോൾ വളരെയധികം സമയം നമുക്ക് നഷ്ടപ്പെടും എന്നാണ് പലരുടെയും പരാതി.

ഈയൊരു അവസ്ഥ മറികടക്കാനായി ആദ്യം കട്ടിങ് ബോർഡ് പോലുള്ള ഒരു പലകയിൽ നാലോ അഞ്ചോ നത്തോലി മീൻ വരിവരിയായി വെക്കുക. തുടർന്ന് പയർ പോലെയുള്ള പച്ചക്കറികൾ അരിയുന്ന പോലെ അവയുടെ തലഭാഗം കത്തികൊണ്ട് മുറിച്ചുമാറ്റിയാൽ പകുതി പണി നമുക്ക് കുറഞ്ഞു കിട്ടി. തല ഭാഗം കട്ട് ചെയ്യുമ്പോൾ അവയുടെ വയർ ഭാഗത്തെ വേസ്റ്റുകൾ കൂടി കളയാൻ ശ്രദ്ധിക്കേണ്ടതാണ്.

തുടർന്ന് ഇത്തരത്തിൽ മുറിച്ചു വെച്ച മീനിന്റെ കൊഴുപ്പ് എങ്ങനെ കളയാമെന്ന് നോക്കാം. ഇവ മൺചട്ടിയിലേക്ക് മാറ്റി കൊണ്ട് കുറച്ച് ഉപ്പ് അതിലേക്ക് വിതറുക. ശേഷം കൈ കൊണ്ട് നല്ലവണ്ണം അവ ഉടയാത്ത വിധം കുഴച്ചാൽ അതിലെ ചെതുമ്പലും കൊഴുപ്പും നിമിഷ നേരം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.

fpm_start( "true" ); /* ]]> */