അയ്യയ്യോ ,നമ്മൾ ഇത് അറിഞ്ഞില്ലല്ലോ ..അരിപ്പ മാത്രം മതി , ഇതൊന്ന് ചെയ്തു നോക്കൂ.!! ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം

വീട്ടുജോലികളിൽ ധാരാളം സമയമെടുത്ത് ചെയ്യേണ്ടതായ നിരവധി പണികളുണ്ട്. അതിനായി പല രീതിയിലുള്ള ടിപ്പുകളും പരീക്ഷിച്ചുനോക്കിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി സോപ്പ് ലീക്വിഡ്സ് എങ്ങനെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നതാണ്.

കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സോപ്പ് ലിക്വിഡ് നേരിട്ട് ഉപയോഗിക്കുമ്പോൾ കൂടുതൽ അളവിൽ ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിച്ചു കഴിഞ്ഞ ഗുളികയുടെ കവറുകൾ വീട്ടിലുണ്ടെങ്കിൽ അതിന്റെ ക്യാപ് ഭാഗം കട്ട് ചെയ്ത് കളയുക. ശേഷം അതിനകത്തേക്ക് സോപ്പ് ലിക്വിഡ് ഒഴിച്ച് കുറച്ചുനേരം ഫ്രീസ് ചെയ്തു വയ്ക്കുക.

ഇതിൽനിന്നും ഒന്നോ രണ്ടോ ക്യാപ്സ്യൂളുകൾ എടുത്ത് പാത്രങ്ങൾ കഴുകുമ്പോൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ലിക്വിഡുകളുടെ അളവ് കുറയ്ക്കാനായി സാധിക്കും. മത്തി പോലുള്ള മീനുകൾ സിങ്കിൽ വൃത്തിയാക്കുമ്പോൾ മണം കെട്ടി നിൽക്കുകയും അതിന്റെ ചെതുമ്പലും മറ്റും ആവുകയും ചെയ്യാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിക്കാത്ത അരിപ്പ വീട്ടിലുണ്ടെങ്കിൽ അതിന്റെ അറ്റം സിങ്കിന്റെ പൈപ്പിന്റെ അളവിൽ കട്ട് ചെയ്തെടുത്ത് ഫിക്സ് ചെയ്തു കൊടുക്കുക.

മീൻ ക്ലീൻ ചെയ്യുമ്പോൾ അതിനുമുകളിൽ വച്ച് ചെയ്യുകയാണെങ്കിൽ ചെതുമ്പൽ എല്ലാം അരിപ്പയിലേക്ക് വീഴുന്നതാണ്. മീൻ വൃത്തിയാക്കിയ ശേഷം നേരത്തെ തയ്യാറാക്കി വെച്ച സോപ്പിന്റെ ക്യാപ്സ്യൂളുകളും അല്പം വിനാഗിരിയും ഒഴിച്ച് സിങ്ക് വൃത്തിയാക്കിയാൽ ദുർഗന്ധം ഒഴിവായി കിട്ടും. ഉപയോഗിക്കാത്ത അരിപ്പ വീട്ടിലുണ്ടെങ്കിൽ അതിന് ചുറ്റും ഒരു സെല്ലോ ടേപ്പ് ഒട്ടിച്ച ശേഷം സോഫയുടെ മുകളിലൂടെ വലിച്ചെടുക്കുകയാണെങ്കിൽ ചെറിയ പൊടികളെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും.

fpm_start( "true" ); /* ]]> */