എന്റമ്മോ എന്തൊരു ക്യാച്ച്… വായുവിൽ പറന്നു പിടിച്ചു ഫിലിപ്സ്!!കാണാം വീഡിയോ

കിവീസ് എതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ ശുഭ്മാൻ ഗില്ലിനെ അത്ഭുത ക്യാച്ചിൽ കൂടി പുറത്താക്കി കിവീസ് താരം ഗ്ലെൻ ഫിലിപ്സ്. ഒരുവേള കാണികളെയും രണ്ട് ടീമിലെ താരങ്ങളെയും അടക്കം ഞെട്ടിക്കുന്നതായി മാറി ഫിലിപ്പ്സ് ക്യാച്ച്.

ന്യൂസിലാൻഡിനെതിരായ 253 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്തുടർന്നപ്പോൾ 37 കാരനായ രോഹിത് വെറും 41 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചു.18 വർഷത്തിനിടെ എല്ലാ ഫോർമാറ്റുകളിലുമായി 9-ാമത്തെ ഐസിസി ടൂർണമെന്റ് ഫൈനലിൽ കളിച്ച രോഹിത് ആദ്യമായി അർദ്ധസെഞ്ച്വറി തികച്ചു

ഒന്നാം വിക്കറ്റിൽ നൂറ് റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു ഗിൽ : രോഹിത് ഓപ്പണിങ് ജോഡി ബാറ്റിംഗ് തുടരുമ്പോയാണ് ഫീൽഡിൽ ഫിലിപ്സ് മാജിക്ക് മികവ് കാഴ്ചവെച്ചത്.50 ബോളിൽ 31 റൺസാണ് ഗിൽ നേടിയത്.

മനോഹര ഫോർ അടിക്കാനുള്ള ഗിൽ ശ്രമം പാളിയപ്പോൾ വായുവിൽ ഉയർന്ന് ചാടി ഒറ്റ കയ്യിൽ ബോൾ ഒതുക്കാൻ ഫിലിപ്സിന് കഴിഞ്ഞു. കാണാം വണ്ടർ ക്യാച്ച് വീഡിയോ