മുടിയിലെ താരനാണോ പ്രശ്നം, ഇത് ഒരൊറ്റ തവണ തേച്ചു നോക്കൂ.. താരൻ പ്രശ്നം പറപറക്കും

ഇത് ഒരൊറ്റ തവണ ഉപയോഗിച്ചാൽ മതി, പിന്നെ നിങ്ങളുടെ തലയിൽ താരനേ ഉണ്ടാവില്ല.ഇന്നും നമ്മളിൽ പലരെയും അലട്ടുന്ന പ്രശ്നമാണ് മുടിയിലെ താരൻ. തലയോട്ടിയിലെ വരൾച്ച കാരണമോ അലർജി കാരണമോ അത് അല്ലെങ്കിൽ താരൻ ഉള്ള ആരെങ്കിലും ഉപയോഗിച്ച തലയിണയോ ചീപ്പോ ഒക്കെ ഉപയോഗിച്ചാൽ താരൻ വരും. ഒരിക്കൽ താരൻ പിടിച്ചാൽ അത് കളയുക പ്രയാസമാണ്.

എന്നാൽ താഴെ കാണുന്ന വീഡിയോയിൽ അതിനുള്ള പരിഹാരമാണ് കാണിക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങളുടെ തലയോട്ടിയിലെ താരൻ കളയാൻ ഈ പ്രയോഗം സഹായിക്കും.നിങ്ങളുടെ തലയോട്ടിയിലെ താരൻ കളയാനായി ആദ്യം ചെയ്യേണ്ടത് ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക എന്നതാണ്. ഒരു സ്പൂൺ എന്നതിന് പകരം ഒന്നര സ്പൂൺ വെളിച്ചെണ്ണയും ആവാം. വെളിച്ചെണ്ണ അല്ലാതെ മറ്റേത് എണ്ണ എടുത്താലും ഫലം ഉണ്ടാവില്ല. ഇതിനൊപ്പം ഒരൊറ്റ സാധനം കൂടി ഉപയോഗിച്ചാൽ മതി. ചെറുനാരങ്ങയുടെ നീരാണ് അത്.

ചെറുനാരങ്ങയുടെ നീര് എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അതിന്റെ അളവ് കൂടാൻ പാടില്ല. ഒരു മുറി ചെറുനാരങ്ങ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നമ്മൾ ആദ്യം എടുത്താൽ വെളിച്ചെണ്ണയുടെ ഒപ്പം ഈ ചെറുനാരങ്ങയുടെ നീരും കൂടി ചേർത്ത് തലയോട്ടിയിൽ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് മുടിയിൽ തേക്കേണ്ട ആവശ്യമില്ല. അര മണിക്കൂർ കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് മുഴുവനും കഴുകി കളയണം. ചെറുനാരങ്ങ നീര് തലയോട്ടിയിൽ അധികം സമയം ഇരിക്കുന്നത് നല്ലതല്ല. അതുകൊണ്ട് ഇത് മുഴുവനായി കഴുകി കളയാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പോൾ ഇനി തലനിറയെ താരൻ എന്നും പറഞ്ഞ് വിഷമിക്കേണ്ട ആവശ്യമില്ല. രണ്ടേ രണ്ട് സാധനം ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഒരു മിശ്രിതം ഒരൊറ്റ തവണ ഉപയോഗിച്ചാൽ മാത്രം മതി. ഇനി അഥവാ അലർജി കാരണമോ മറ്റോ കൂടുതൽ താരൻ ഉണ്ടെങ്കിൽ മാത്രം ഒരു മൂന്ന് തവണ ഒക്കെ ഉപയോഗിക്കേണ്ടി വരും.

fpm_start( "true" ); /* ]]> */