രോഹിത്തിന് പുല്ലുവില.. ഗ്രൗണ്ടിൽ മുഴുവൻ ഓടിപ്പിച്ചു ഹാർഥിക്ക്.. കലിപ്പായി ഫാൻസ്‌!! കാണാം വീഡിയോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആറു റൺസിന്റെ ജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്.168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെറാള്‍ഡ് കോട്‌സിയുമാണ് ഗുജറാത്തിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത്.സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. 29 പന്തില്‍ ഒരു സിക്‌സും ഏഴ് ബൗണ്ടറികളുമടക്കം 43 റണ്‍സെടുത്ത രോഹിത് ശർമ്മക്കും 46 റണ്‍സെടുത്ത ബ്രെവിസിനും മാത്രമേ പിടിച്ചു നില്ക്കാൻ സാധിച്ചുള്ളൂ.

അവസാന ഓവറില്‍ മുംബൈയ്ക്ക് വിജയിക്കാന്‍ 19 റണ്‍സ് വേണമെന്നായി. ഉമേഷ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ബൗണ്ടറിയും പറത്തി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പ്രതീക്ഷ നല്‍കി. പക്ഷേ തൊട്ടടുത്ത പന്തില്‍ പാണ്ഡ്യയെ ഉമേഷ് യാദവ് പുറത്താക്കിയതോടെ മുംബൈ പരാജയം രുചിച്ചു.

എന്നാൽ മുംബൈ ഇന്ത്യൻസ് നായകൻ റോളിൽ എത്തിയ ഹാർഥിക്ക് പാന്ധ്യക്ക് എതിരെ മത്സരം തോൽവിക്ക് പിന്നാലെ ശക്തമായ വിമർശനം ഉയരുകയാണ്. തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ഫീൽഡിങ് സമയത്തെ ഒരു സംഭവവും അതിന്റെ വീഡിയോയുമാണ് വൈറൽ ആയി മാറുന്നത്. മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഫീൽഡിൽ പലവിധ സ്ഥലത്തേക്ക് ഓടിക്കുന്ന ക്യാപ്റ്റൻ ഹാർഥിക്ക് പാന്ധ്യയെ കാണാം. ടീമിലെ സീനിയർ താരത്തെ ഹാർഥിക്ക് ഇങ്ങനെ അവഹേളിക്കണമോ എന്നാണ് ഫാൻസ്‌ അടക്കം ചോദിക്കുന്നത്.