നല്ലവരായ ആളുകൾ ജയിക്കും… ടീം ഇന്ത്യക്കും ഷമിക്കും അതിരൂക്ഷ പരിഹാസവുമായി ഷമി മുൻ ഭാര്യ Hasin Jahan

ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിൽ ഒരു അപ്രതീക്ഷിത പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിൽ 6 വിക്കറ്റുകൾക്ക് ഓസ്ട്രേലിയയുടെ മുമ്പിൽ ഇന്ത്യക്ക് അടിയറവ് പറയേണ്ടിവന്നു. എന്നിരുന്നാലും ഈ ടൂർണമെന്റിലുടനീളം വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമാണ് ഇന്ത്യ.

എല്ലാ ടീമുകളെയും പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഇന്ത്യ അടി പതറി വീഴുകയായിരുന്നു. 2003 ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയോടെറ്റ പരാജയത്തിന് പകരം വീട്ടുക എന്നതായിരുന്നു ഇന്ത്യയുടെ മത്സരത്തിലെ ലക്ഷ്യം. എന്നാൽ അത് നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.എന്നിരുന്നാലും ഇന്ത്യ ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ചവച്ചു എന്നു പറയാൻ സാധിക്കില്ല. എല്ലാ ടീമുകളോടും കൃത്യമായ പോരാട്ടം നയിച്ചാണ് ഇന്ത്യ ഈ നിലയിൽ എത്തിയത്. അവസാന മത്സരത്തിൽ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് പൂർണമായും പ്രതികൂലമായി മാറുകയായിരുന്നു.

അതേസമയം ടൂർണമെന്റിൽ ഉടനീളം ഇന്ത്യൻ ബൌളിംഗ് അറ്റാക്ക് മെയിൻ ഫാക്ടറായി മാറിയ മുഹമ്മദ്‌ ഷമിക്ക് കയ്യടികൾ നിൽക്കുകയാണ് ക്രിക്കറ്റ്‌ ലോകവും ആരാധകരും ഇപ്പോൾ. ഷമി ടൂർണമെന്റിൽ വീഴ്ത്തിയത് 25 വിക്കെറ്റ് കളാണ്. ടൂർണമെന്റ് തുടക്കത്തിലേ കളികളിൽ പ്ലെയിങ് ഇലവനിലേക്ക് അവസരം ലഭിക്കാതെയിരുന്ന ഷമി പിന്നീട് ഇന്ത്യൻ ടീം സ്റ്റാറായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

എന്നാൽ ഷമിയെയും ഇന്ത്യൻ ടീമിനെയും ഒരുപോലെ തന്നെ കളിയാക്കി രംഗത്ത് എത്തുകയാണ് ഷമി മുൻ ഭാര്യ. ഷമിയും മുൻ ഭാര്യ Hasin Jahan തമ്മിൽ ഉള്ള പ്രശ്നങ്ങൾ എല്ലാവർക്കും വളരെ ഏറെ പരിചിതമാണ്. അതുപോലെ ഇന്ത്യൻ ടീമിനെ അടക്കം കളിയാക്കി Hasin Jahan സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അത്തരം ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.”നല്ലവരായ ആളുകൾ ജയിക്കും എന്നുള്ള തരത്തിൽ ആണ് Hasin Jahan പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌.