ഫ്രീസറിൽ തേങ്ങ കൊണ്ട് ഇങ്ങനെ എളുപ്പം ചെയ്തു നോക്കൂ; 100% ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാം

Homemade Virgin Coconut Oil Making Trick : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു.

എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അവയിലെല്ലാം എന്തെല്ലാം ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നമുക്ക് കൃത്യമായി പറയാൻ സാധിക്കുകയില്ല. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി മൂത്ത നാല് നാളികേരം നോക്കി വെട്ടിപ്പൊളിച്ച് വെള്ളമെല്ലാം കളഞ്ഞു വയ്ക്കുക.

തേങ്ങയുടെ കാമ്പ് മുഴുവനായും അടർത്തിയെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അരയാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് വൃത്തിയുള്ള ഒരു തോർത്ത് ഉപയോഗിച്ച് നന്നായി പിഴിഞ്ഞ് അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത തേങ്ങാപ്പാൽ ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ കട്ടിയായി കിട്ടുന്നതാണ്. തേങ്ങാപ്പാൽ പൂർണ്ണമായും കട്ടിയായി കഴിഞ്ഞാൽ അതിന്റെ മുകളിലുള്ള ഭാഗം മാത്രം ഒരു കത്തി ഉപയോഗിച്ചോ മറ്റോ അടർത്തിയെടുക്കുക.

വെള്ളത്തിന്റെ ഭാഗം ഉപയോഗിക്കേണ്ടതില്ല. അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് അതിലേക്ക് എടുത്തുവച്ച തേങ്ങാപ്പലിന്റെ കൂട്ട് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ചുനേരം ചൂട് തട്ടുമ്പോൾ തന്നെ ഉരുക്ക് വെളിച്ചെണ്ണ അതിൽ നിന്നും ഇറങ്ങി തുടങ്ങുന്നതാണ്. എണ്ണയുടെ നിറമെല്ലാം മാറി തേങ്ങയെല്ലാം ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. എണ്ണയുടെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അരിച്ചെടുത്ത് മറ്റൊരു എയർ ടൈറ്റായ കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈയൊരു എണ്ണ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" ); /* ]]> */