ക്ലാസ്സൻ സിക്സ് മഴ.. എന്നിട്ടും തോറ്റു.. ത്രില്ലർ മത്സരം ജയിച്ചു കയറി കൊൽക്കത്ത ടീം

കൊൽക്കത്തക്ക് എതിരായ ഐപിൽ സീസൺ പതിനേഴിലെ ഫസ്റ്റ് മാച്ചിൽ സസ്പെൻസ് ജയം സ്വന്തമാക്കി സൺ‌ റൈസേഴ്‌സ് ഹൈദരാബാദ് എതിരെ കൊൽക്കത്ത ടീം. ആവേശം വാനോളം ഉയർന്ന കളിയിൽ സ്റ്റാർ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹെന്രിച്ചു ക്ലാസ്സന്റെ വെടികെട്ട് ബാറ്റിങ് അവരെ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ലാസ്റ്റ് ഓവറിൽ കെ. കെ. ആർ ജയത്തിലേക്ക് എത്തി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ടീം 207 റൺസ് എന്നുള്ള വൻ സ്കോറിലേക്ക് അതിവേഗം കുതിച്ചപ്പോൾ മറുപടി ബാറ്റിംഗിൽ മികച്ച രീതിയിൽ കുതിച്ച ശേഷം ഹൈദരാബാദ് ഒതുങ്ങി. തുടരെ വിക്കറ്റുകൾ നഷ്ടമായ ഹൈദരാബാദ് ടീം പതറി കൊൽക്കത്ത ജയം ഏറെക്കുറെ ഉറപ്പിച്ചപ്പോൾ ലാസ്റ്റ് ഓവറുകളിൽ ക്ലാസ്സൻ ശരിക്കും ഞെട്ടിച്ചു.എന്നാൽ ലാസ്റ്റ് ഓവറിൽ വിക്കെറ്റ് നഷ്ടമായി ക്ലാസ്സൻ മടങ്ങി, ഹൈദരാബാദ് തോൽവിയും പൂർത്തിയായി.

ലാസ്റ്റ് ഓവർ ഹൈദരാബാദ് ഇന്നിങ്സിൽ എറിഞ്ഞ റാണ 2 വിക്കറ്റുകൾ വീഴ്ത്തി. തോൽവിയിലും ക്ലാസ്സൻ ഇന്നിങ്സ് കയ്യടികൾ നേടി. താരം വെറും 29 ബോളിൽ എട്ട് സിക്സ് അടക്കം 63 റൺസ് നേടി.