ടോപ് ഓർഡർ തകർന്നു.. രക്ഷകരായി അശ്വിനും ജഡേജയും !!ഇന്ത്യ ഒന്നാം ദിനം 6ന് 339 റൺസ്
ബംഗ്ലാദേശ് എതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റ് കൊണ്ട് ശക്തമായ പ്രകടനവുമായി ടീം ഇന്ത്യ. ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ദിനം കളി നിർത്തുമ്പോൾ 6 വിക്കെറ്റ് നഷ്ടത്തിൽ നേടിയത് 339 റൺസ്. തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യൻ ടീം 6 വിക്കറ്റിന് 144 റൺസ് എന്നുള്ള സ്കോറിൽ പതറിയ ശേഷമാണു ഈ തിരിച്ചുവരവ്.
ഇന്ത്യക്കായി ഒന്നാം ദിനം തിളങ്ങിയത് സ്റ്റാർ ആൾ റൗണ്ടർമാരായ അശ്വിനും രവീന്ദ്ര ജഡേജയുമാണ്. ഇരുവരും ബാറ്റ് കൊണ്ട് ബംഗ്ലാ ബൗളർമാരെ അറ്റാക്ക് ചെയ്ത് മുന്നേറിയപ്പോൾ ഇന്ത്യൻ സ്കോറും കുതിച്ചു.അശ്വിൻ തന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി നേടി ഇന്ത്യൻ ടീമിനെ ഒന്നാം ദിനം ശക്തമായ സ്കോറിലേക്ക് എത്തിച്ചു. അശ്വിൻ വെറും 112 ബോളിൽ 10 ഫോറും 2 സിക്സ് അടക്കം 102 റൺസുമായി ഒന്നാം ദിനം പുറത്താകാതെ നിന്നപ്പോൾ ജഡേജ ഒന്നാം ദിനം നേടിയത് 86 റൺസ്
117 ബോളിൽ 10 ഫോറും 2 സിക്സ് അടക്കം ജഡേജ 86 റൺസുമായി ഒന്നാം ദിനത്തിൽ പുറത്താകാതെ നിൽക്കുന്നുണ്ട്. നേരത്തെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ബംഗ്ലാ പേസർമാർ ശരിക്കും ഞെട്ടിച്ചു.34 റൺസ് റൺസ് എടുക്കുന്നതിനിടയിൽ മൂന്നു മുൻനിര വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി., രോഹിത് ശർമ്മ ,ഗിൽ , കോഹ്ലി എന്നിവരാണ് പുറത്തായത്. ഹസൻ മഹ്മൂദാണ് മൂന്നു വിക്കറ്റും സ്വന്തമാക്കിയത്. തുടക്കത്തിലെ നായകന് രോഹിത് ശര്‍മയെ നഷ്ടമായി. 19 പന്തില്‍ 6 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
ഹസന് മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന് ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്കി മടങ്ങി.ആറു പന്തിൽ നിന്നും ആറ് കോലിയാവട്ടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്കി.ജൈസ്വാൾ (56 റൺസ് ), റിഷാബ് പന്ത് (39 റൺസ് ) എന്നിവർ പോരാട്ടം നയിച്ചപ്പോൾ ലോകേശ് രാഹുൽ 16 റൺസിൽ പുറത്തായി.