29 ലക്ഷം രൂപയ്ക്കു എല്ലാമുള്ള വീട് , 1900 സ്‌ക്വയർഫീറ്റ് മനോഹര മൂന്ന് ബെഡ്‌റൂം വീട് | kerala modern house budget friendly
3 BHK 29 budget friendly Home : കൊല്ലം ജില്ലയിൽ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിച്ച വീടിന്റെ പ്ലാനും ഡിസൈനും അടങ്ങുന്ന വിശേഷങ്ങളിലേക്കാണ് കടക്കുന്നത്. വളരെ ചെറിയൊരു സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ കാണുന്നത്. തടി കൊണ്ട് നിർമ്മിച്ച ഒരുരിപ്പിടം സിറ്റ്ഔട്ടിൽ കാണാൻ കഴിയുന്നുണ്ട്. 1900 സ്ക്വയർ ഫീറ്റിലാണ് വീട് നിലനിൽക്കുന്നത്. ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. കൂടാതെ ലിവിങ്, ഡൈനിങ്, അടുക്കള തുടങ്ങിയവയും ഒറ്റ ഫ്ലോറിൽ കാണാം.
വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 29 ലക്ഷം. രൂപയാണ്. തേക്കിൻ തടിയിലാണ് പ്രധാന വാതിൽ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനം മയ്ക്കുന്ന കാഴ്ച്ചകളാണ് കാണുന്നത്. ആദ്യം തന്നെ കയറി ചെല്ലുന്നത് ലിവിങ് ഹാളിലേക്കാണ്. കലാക്കാരന്മാരുടെ മുഴുവൻ കഴിവുകളും ഈ വീട്ടിലെ ഓരോ ചുവരിലും കാണാൻ കഴിയും. വീട്ടിലെ ഓരോ ഇന്റീരിയർ വർക്കുകൾ എടുത്ത് പറയേണ്ടവ തന്നെയാണ്.
- Total Area Of Home : 1900 Sqft
- Total Cost Of Home : 29 Lakh Rupees
ലിവിങ് ഹാളിൽ ഇരിപ്പിടത്തിനായി സോഫ സെറ്റികൾ കാണാം. ടീവി യൂണിറ്റും ഇവിടെ വരുന്നുണ്ട്. ലിവിങ് ഹാൾ ഒരുക്കിരിക്കുന്നത് പോലെയാണ് ഡൈനിങ് ഹാളും ഒരുക്കിരിക്കുന്നത്. അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഹാളിൽ കാണാം. മോഡേൺ ടൗച്ചിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്.
ഓപ്പൺ കിച്ചൻ ആയതുകൊണ്ട് തന്നെ ആവശ്യത്തിലേറെ സൗകര്യങ്ങളാണ് അടുക്കളയിൽ കാണുന്നത്. കാബോർഡ് വർക്കുകളും, സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയവയും ഇവിടെ കാണാം. സ്റ്റയർ കേസിൽ നിന്നും കുറച്ച് മാറിട്ടാണ് വാഷിംഗ് ഏരിയ നൽകിരിക്കുന്നത്. വീട്ടിലെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ടു നോക്കാം.
- 1) Sitout
2) Living Hall
3) Dining Hall
4) 3 Bedroom + Bathroom
5) Kitchen