എന്റമ്മോ എന്തൊരടി.. ഡൽഹിയെ പറത്തി കൊൽക്കത്ത ബാറ്റിങ്!! റെക്കോർഡ് ടോട്ടൽ 272 റൺസ്

ഐപിൽ പതിനേഴാം സീസണിൽ വീണ്ടും റെക്കോർഡ് ടോട്ടൽ പിറന്നു. ഇന്നത്തെ മാച്ചിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം 20 ഓവറിൽ അടിച്ചെടുത്തത് 7 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ്. ഹൈദരാബാദ് കഴിഞ്ഞ ആഴ്ച നേടിയ 277 റൺസ് റെക്കോർഡ് ടോട്ടൽ തകർക്കാൻ കഴിഞ്ഞില്ല എങ്കിലും കൊൽക്കത്ത ബാറ്റിങ് ഡൽഹി ക്യാപിറ്റൽസ് ടീമിനെ ഷോക്കാക്കി.

ഒന്നാം ബോൾ മുതൽ അറ്റാക്ക് ശൈലി ബാറ്റ് വീശിയ കൊൽക്കത്ത ടീമിനായി സ്റ്റാർ ഓപ്പണർ സുനിൽ നരേൻ നേടിയത് വെടിക്കെട്ട്‌ ഫിഫ്റ്റി. വെറും 39 ബോളിൽ ഏഴ് ഫോറും ഏഴ് സിക്സ് അടക്കം നരേൻ 85 റൺസ് നേടിയപ്പോൾ അരങ്ങേറ്റ മത്സരം കളിച്ച 18 വയസ്സുകാരൻ താരം ആംഗ്രിഷ് രഖുവൻഷി നേടിയത് മികച്ച ഫിഫ്റ്റി.താരം 54 റൺസ് നേടിയപ്പോൾ റസ്സൽ 41 റൺസും റിങ്കു സിംഗ് 26 റൺസും പായിച്ചു.

fpm_start( "true" ); /* ]]> */