കിട്ടി… കിട്ടി.. പയ്യനെ കിട്ടി!! ജൂനിയർ മലിംഗയെ കണ്ടെത്തി ഇതിഹാസം!! കാണാം വീഡിയോ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ശ്രീലങ്കയുടെ ലസിത് മലിംഗ. തന്റെ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, തന്റെ ബൗളിംഗ് ആക്ഷൻ കൊണ്ടും ജനപ്രീതി നേടുകയും ശ്രദ്ധേയനാവുകയും ചെയ്ത ബൗളറാണ് ലസിത് മലിംഗ. ഇപ്പോൾ, ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്ന മഹേഷ്‌ പതിരന ലസിത് മലിംഗയുടെ ബൗളിംഗ് ആക്ഷൻ അനുകരിക്കുന്ന താരമാണ്.

അതുകൊണ്ട് തന്നെ, മഹേഷ്‌ പതിരനയെ ആരാധകർ ബേബി മലിംഗ എന്നാണ് വിളിക്കുന്നത്. എന്നാൽ, ഇപ്പോൾ മറ്റൊരു കുട്ടിത്താരം ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിക്കുകയാണ്. ലസിത് മലിംഗ തന്നെയാണ് ഈ കുട്ടിത്താരത്തെ ക്രിക്കറ്റ് ലോകത്തിന് പരിചയപ്പെടുത്തിയത്. സ്ട്രീറ്റിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ പകർത്തിയ ഒരു വീഡിയോ ആണ് ലസിത് മലിംഗ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരിക്കുന്നത്.വീഡിയോയിൽ പന്തെറിയുന്ന ബാലൻ മലിംഗയുടെ ബൗളിംഗ് ആക്ഷൻ ആണ് അനുകരിക്കുന്നത്. പയ്യനെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ, അത് ആരാണെന്ന് കണ്ടെത്താൻ തന്നെ സഹായിക്കുമോ എന്നും മലിംഗ അഭ്യർത്ഥിക്കുന്നു.

“ശോഭനമായ ഭാവി ഉണ്ടെന്ന് തോന്നുന്ന ഈ കുട്ടിയെ കണ്ടെത്താൻ ആരെങ്കിലും എന്നെ സഹായിക്കുമോ?” മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം ലസിത് മലിംഗ വീഡിയോ പങ്കുവെച്ചതിനൊപ്പം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.എന്നാൽ ഇപ്പോൾ ആ കുട്ടിയെ കണ്ടെത്തിയ സന്തോഷ വാർത്ത കൂടി പങ്കുവെക്കുകയാണ് മലീങ.

കുട്ടിയുടെ കുടുംബവുമായി താൻ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ തന്റെ കഴിവുകൾ വികസിപ്പിക്കാൻ കുട്ടിയെ സഹായിക്കാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മലിംഗ ഒരു പുതിയ പോസ്റ്റിൽ പറഞ്ഞു.ക്രിക്കറ്റ് പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് കുട്ടിയെ അയയ്‌ക്കാമെന്നും മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം പുത്തൻ വീഡിയോയിൽ വ്യക്തമാക്കി.