മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അയാൾ 😳😳മാൻ ഓഫ് ദി സീരീസ് പ്രഖ്യാപനം സർപ്രൈസ്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ. ടീം ഇന്ത്യ ഇന്നിങ്സിനും 64 റൻസിനുമാണ് ഇന്ത്യ വിജയം നേടിയത്. മൂന്നാം ദിനം 259 റൺസ് പിന്തുടർന്ന ഇംഗ്ളണ്ട് 195 റൺസിന്‌ ഓൾ ഔട്ടായി. ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന അഞ്ചും ബുംറ കുൽദീപ് എന്നിവർ രണ്ടും വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിനായി ജോ റൂട്ട് 84 റൺസ് നേടി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4 -1 ന് സ്വന്തമാക്കി.

തകർച്ചയോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്.രണ്ടാം ഇന്നിംഗ്‌സിലെ 2-ാം ഓവറില്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ബെന്‍ ഡക്കെറ്റിനെ രണ്ട് റണ്‍സില്‍ നില്‍ക്കേ ബൗള്‍ഡാക്കി തുടങ്ങി. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് നേടിക്കൊണ്ടിരുന്ന. സ്കോർ 21 ൽ നിൽക്കെ സാക്ക് ക്രോലിയെ (16 പന്തില്‍ 0) അശ്വിൻ സർഫറാസ് ഖാന്റെ കൈകളിലെത്തിച്ചു.സ്കോർ 36 ൽ നിൽക്കെ ഓലീ പോപ്പിനെയും (23 പന്തില്‍ 19) അശ്വിൻ മടക്കി.39 റൺസ് നേടിയ ജോണി ബെയർസ്റ്റോവിനെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി.

പിന്നാലെ രണ്ടു റൺസ് നേടിയ ബെൻ സ്റ്റോക്സിനെയും അശ്വിൻ പുറത്താക്കി. ലഞ്ചിന്‌ ശേഷം 8 റൺസ് നേടിയ ബെൻ ഫോക്സിനെ പുറത്താക്കി അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇതോടെ ഇംഗ്ലണ്ട് 113 ണ് 6 എന്ന നിലയിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ടു. സ്കോർ 141 ലെത്തിയപ്പോൾ 20 റൺസ് നേടിയ ഹാർട്ടലിയെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. ആ ഓവറിൽ തന്നെ മാർക് വുഡിനെയും ബുംറ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 141 ന് 8 എന്ന നിലയിലായി. ഒരറ്റത്ത് പിടിച്ചു നിന്ന ജോ റൂട്ട് അർദ്ധ ശതകം പൂർത്തിയാക്കുകയും ചെയ്തു. സ്കോർ 189 ൽ നിൽക്കെ ബഷിറിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 195 ൽ നിൽക്കെ 84 റൺസ് നേടിയ റൂട്ടിനെ പുറത്താക്കി കുൽദീപ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു.

8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. 30 റൺസ് നേടിയ കുൽദീപ് യാദവിനെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കി. 20 റൺസ് നേടിയ ബുംറയെ പുറത്താക്കി ഷൊഹൈബ് ബഷിർ അഞ്ചു വിക്കറ്റ് പൂർത്തിയാക്കുകയും ചെയ്തു. രോഹിത് ശര്‍മ്മ (103), മൂന്നാമന്‍ ശുഭ്‌മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്. അഞ്ചാം ടെസ്റ്റിലെ ഒന്നാമത്തെ ഇന്നിങ്സിൽ 5 വിക്കെറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത് എങ്കിൽ പരമ്പരയുടെ താരമായി മാറിയത് ജൈസ്വാൾ തന്നെയാണ്. താരം 700ലധികം റൺസാണ് അടിച്ചെടുത്തത്.