ഇതൊരു തുടക്കം… ഇന്ത്യൻ ടീം അതാണ്‌ ലക്ഷ്യം!! ഞാൻ അത് ചെയ്യുകയാണ്!! മാൻ ഓഫ് ദി മാച്ച് അവാർഡ് വാങ്ങി യുവ താരം വാക്കുകൾ കേട്ടോ??

ഐപിൽ പതിനേഴാം സീസണിൽ തന്റെ ബൌളിംഗ് മികവിനാൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് യുവ പേസർ മായങ്ക് യാദവ്.150 കിലോമീറ്റർ പ്ലസ് സ്പീഡിൽ തുടരെ പന്തെറിയുന്ന 21 വയസ്സുകാരൻ ലക്ക്നൗ താരം ഇതിനകം തന്നെ സീസണിൽ കളിച്ച 2 കളികളിൽ 6 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു.

അരങ്ങേറ്റ കളിയിൽ തന്നെ 155 കിലോമീറ്റർ സ്പീഡ് പന്തെറിഞ്ഞ മായങ്ക് യാദവ് ഇന്നലെ ബാംഗ്ലൂർ എതിരായ മാച്ചിൽ 157 പ്ലസ് സ്പീഡ് ബോൾ എറിഞ്ഞു ഞെട്ടിച്ചു. ഇന്ത്യൻ ക്രിക്കറ്റ്‌ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ സ്പീഡ് ഗൺ ബൗളർ ജനിച്ചുവെന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ അടക്കം തന്നെ ഇതിനകം മായങ്ക് യാദവ് പ്രകടനം പിന്നാലെ വാഴ്ത്തുന്നത്.

അതേസമയം ഇന്നലെ കളിയിലും മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ മായങ്ക് യാഥവ് മത്സരശേഷം പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ് “ഫീൽ റിയലി ഗുഡ്, രണ്ട് മത്സരങ്ങളിൽ രണ്ട് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ. രണ്ട് മത്സരങ്ങളും ജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടി കളിക്കുകയാണ് എൻ്റെ ലക്ഷ്യം. ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്ക് തോന്നുന്നു.”യുവ താരം തന്റെ സന്തോഷം തുറന്ന് പ്രകടിപ്പിച്ചു

“കാമറൂൺ ഗ്രീനിൻ്റെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്. വേഗത്തിൽ പന്തെറിയാൻ ധാരാളം ഘടകങ്ങളുണ്ട് – ഭക്ഷണക്രമം, ഉറക്കം, പരിശീലനം. എൻ്റെ ഭക്ഷണക്രമത്തിലും വീണ്ടെടുക്കലിലും ഞാൻ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു ” യുവ പേസർ പ്രതീക്ഷകൾ പങ്കിട്ടു. ഐപിൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ കളിച്ച ആദ്യത്തെ രണ്ടിൽ രണ്ട് കളികളിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ആദ്യത്തെ താരവുമായി മായങ്ക് യാദവ് മാറി.