ധോണി ഇനി ചെന്നൈ ക്യാപ്റ്റനല്ല 😳സർപ്രൈസ് പ്രഖ്യാപനവുമായി ടീം

ഇന്ത്യൻ പ്രേമിയർ ലീഗ് പുത്തൻ സീസൺ ആരംഭിക്കാൻ ഇനി കേവലം കുറച്ച് മണിക്കൂറുകൾ മാത്രം ശേഷിക്കേ വീണ്ടും ക്രിക്കറ്റ്‌ ഫാൻസിനെ ഞെട്ടിച്ചു ചെന്നൈ സൂപ്പർ കിങ്‌സ് ടീമും ധോണിയും. ഈ സീസൺ ഐപില്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ നയിക്കുക മഹേന്ദ്ര സിംഗ് ധോണിയല്ല.

എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായി ഈ സീസണിൽ ഉണ്ടാകില്ല. ധോണി ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞപ്പോൾ ടീമിലെ യുവ ഓപ്പണിങ് താരം ഋതുരാജ് ഗൈഗ്വാദാണ് ടീമിന്റെ പുത്തൻ നായകൻ.കുറച്ചു നേരം മുൻപായി ഐപിഎല്ലിൻ്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാൻഡില്‍ കൂടി ഇക്കാര്യം സ്ഥിതീകരിച്ചു.

അതേസമയം ഇന്ന് ഐ പി എല്ലിന് മുന്നോടിയായി നടന്ന 10 ടീമിന്റെയും ക്യാപ്റ്റന്മാരുടെ ചടങ്ങിലും റുതുരാജ്  ചെന്നൈ നായകനായി എത്തി. ഇത്‌ പിന്നാലെയാണ് സർപ്രൈസ് ക്യാപ്റ്റൻസി മാറ്റം പ്രഖ്യാപനം നടന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഫാൻസിനും അടക്കം ഈ തീരുമാനം ഷോക്കിംഗ് കൂടിയാണ്.

നേരത്തെയും ഒരു സീസണിൽ ജഡേജ ധോണിക്ക് പകരം ക്യാപ്റ്റനായിട്ട് എത്തിയിരുന്നു. ശേഷം വീണ്ടും ലാസ്റ്റ് വർഷം ധോണി ചെന്നൈ നായകനായി. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ കിംഗ്സ് 5 കിരീടം നേടി.