നനഞ്ഞ പട ക്കമായി സഞ്ജു… അടിച്ചു കസറി പരാഗ്!! മൂന്നാം ജയവുമായി റോയൽസ് കുതിപ്പ്

ഐപിൽ പതിനേഴാം സീസണിൽ വിജയ തുടർച്ച തുടർന്ന് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം . മുംബൈ ഇന്ത്യൻസ് ടീമിനെ അവരുടെ ഹോം ഗ്രൗണ്ടിൽ പോയി 6 വിക്കറ്റിന് തോൽപ്പിച്ചാണ് റോയൽസ് ജയം നേടിയത്. സീസണിൽ കളിച്ച മൂന്നിൽ മൂന്നും ജയിക്കാൻ രാജസ്ഥാൻ റോയൽസ് ടീമിന് കഴിഞ്ഞു.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച മുംബൈ ഇന്ത്യൻസ് ടീം 125 റൺസ് മാത്രം നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ അൽപ്പം വിക്കെറ്റ് നഷ്ടമായി എങ്കിലും രാജസ്ഥാൻ റോയൽസ് ടീം 15.3 ഓവറിൽ ജയത്തിലേക്ക് എത്തി. യുവ താരം റിയാൻ പരാഗ് മാസ്സ് ഫിഫ്റ്റിയാണ് ഒരിക്കൽ കൂടി റോയൽസ് ടീമിനെ 5 വിക്കെറ്റ് ജയത്തിലേക്ക് എത്തിച്ചത്. രാജസ്ഥാൻ വേണ്ടി പരാഗ് വെറും 39 ബോളിൽ 54 റൺസ് നേടി.

5 ഫോറും മൂന്ന് സിക്സ് അടക്കമാണ് പരാഗ് മാസ്സ് ഫിഫ്റ്റി നേടിയത്. നായകൻ സഞ്ജു സാംസൺ 12 റൺസ് നേടി പുറത്തായി.അതേസമയം നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യൻസ് ടീമിനെ പൂർണ്ണമായി തകർത്തത് റോയൽസ് മനോഹര ബൌളിംഗ് മികവ് തന്നെ. റോയൽസ് പേസർമാർ മനോഹരമായി പന്തെറിഞ്ഞപ്പോൾ മുംബൈക്ക് വേഗം 4 വിക്കെറ്റ് നഷ്ടമായി.

മുംബൈ സ്കോർ 100 പോലും കടത്തിയത് തിലക് വർമ്മ 32 റൺസ് ഇന്നിങ്‌സും ഹാർഥിക്ക് പാന്ധ്യ 34 റൺസ് ഇന്നിങ്‌സുമാണ്.റോയൽസ് ടീമിനായി ബോൾട് മൂന്ന് വിക്കെറ്റ് വീഴ്ത്തിയപ്പോൾ ലെഗ് സ്പിന്നർ ചാഹലും മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി.