മൂന്ന് ദിവസമായി കിടപ്പിൽ ആയിരുന്നു ഞാൻ… അതാണ്‌ എന്റെ റോൾ..ഞാൻ ഹാപ്പി!! തുറന്ന് പറഞ്ഞു പരാഗ്

ഇന്നലെ നടന്ന മാച്ചിൽ ഡൽഹി ക്യാപിറ്റൽസ് എതിരെ രാജസ്ഥാൻ റോയൽസ് ടീം നേടിയത് മിന്നും ജയം.12 റൺസ് ജയം നേടിയ സഞ്ജുവും കൂട്ടരും സീസണിൽ ഇത്‌ വരെ കളിച്ച രണ്ടിൽ രണ്ട് കളികളും ജയിച്ചാണ് പോയിന്റ് ടേബിളിൽ ടോപ്പിൽ എത്തിയത്. നായകൻ സഞ്ജു സാംസൺ ക്യാപ്റ്റൻസി മികവും ബൗളർമാർ പ്രകടനവും ജയം നേടി തന്നപ്പോൾ ഇന്നലെ ബാറ്റ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ചത് യുവ താരമായ റിയാൻ പരാഗ് തന്നെയുമാണ്.

ഹേറ്റേഴ്‌സ് അടക്കം എല്ലാവർക്കും മാസ്സ് മറുപടി ബാറ്റ് കൊണ്ട് നൽകിയ റിയാൻ പരാഗ് രാജസ്ഥാൻ റോയൽസ് ടീമിനായി കാഴ്ചവെച്ചത് അത്ഭുത പ്രകടനം. നാലാമനായി ക്രീസിൽ എത്തിയ റിയാൻ പരാഗ് വെറും 45 ബോളിൽ ഏഴ് ഫോറും 6 സിക്സ് അടക്കം പായിച്ചത് 84 റൺസാണ്. താരം തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയതും.

എന്നാൽ ഇന്നലെ മത്സരശേഷം പരാഗ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമായി മാറുകയാണ്. വളരെ വൈകാരികനായിട്ടാണ് പരാഗ് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടി പ്രതികരിച്ചത്.”അവർ സ്ഥിരമായി, അമ്മ ഇവിടെയുണ്ട്, കഴിഞ്ഞ 3-4 വർഷമായി അവൾ പോരാടുകയാണ്. എന്നെക്കുറിച്ച് എൻ്റെ അഭിപ്രായം കറക്ട് ആയി എന്താണെന്ന് എനിക്കറിയാം. എനിക്ക് പൂജ്യം ലഭിച്ചാലും ഇല്ലെങ്കിലും അത് മാറില്ല. സീസണിൻ്റെ തരവുമായി ഇത് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു, എനിക്ക് മികച്ച ആഭ്യന്തര സീസൺ ഉണ്ടായിരുന്നു, അത് സഹായിക്കുന്നു. ” പരാഗ് അഭിപ്രായം വിശദമാക്കി.

“ആദ്യ നാലിൽ ഉള്ള ഒരാൾക്ക് 20 ഓവർ കളിക്കണം, വിക്കറ്റ് പൂർണ്ണമായി താഴ്ത്തി നിർത്തുകയായിരുന്നു പ്ലാൻ.ആദ്യ ഗെയിമിൽ സഞ്ജു ഭയ്യ അത് ചെയ്തു. ഞാൻ വളരെ കഠിനാധ്വാനം ചെയ്തു, കഴിഞ്ഞ 3 ദിവസം ഞാൻ കിടപ്പിലായിരുന്നു, ഞാൻ വേദനസംഹാരികൾ കഴിച്ചു, ഇന്ന് ഞാൻ എഴുന്നേറ്റു, ഞാൻ വളരെ അധികം സന്തോഷവാനാണ്” യുവ താരം സന്തോഷം തുറന്ന് പറഞ്ഞു.