വണ്ടർ ക്യാച്ച്… ചാടി പറന്ന് രഹാനെ!! ഞെട്ടിച്ച ക്യാച്ചു പിറന്നു.. കാണാം വീഡിയോ

ഐപിൽ പതിനേഴാം സീസണിന് തുടക്കം. ഒന്നാമത്തെ മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ടീം ബാറ്റിംഗ് സെലക്ട്‌ ചെയ്തപ്പോൾ കാണാൻ കഴിയുന്നത് മനോഹരമായ പോരാട്ടം തന്നെ.ഒന്നാം ഓവർ മുതൽ ബാംഗ്ലൂർ നായകൻ ഫാഫ് ഡ്യൂപ്ലസിസ് അടിച്ചു കളിച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് പതറി.

എന്നാൽ തന്റെചെന്നൈ ജേഴ്സിയിലെ ആദ്യത്തെ മത്സരം കളിച്ച ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ ബാംഗ്ലൂർ ടീമിനെ ഞെട്ടിച്ചു. ഇന്നിങ്സ് അഞ്ചാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം പിന്നീട് തന്റെ രണ്ടാമത്തെ ഓവറിലും രണ്ട് വിക്കെറ്റ് കൂടി വീഴ്ത്തി. ഇത്തവണ വിരാട് കോഹ്ലി ഫിസ് ബൗൺസർ ബോളിൽ മടങ്ങി.

അതേസമയം പന്ത്രണ്ടാമത്തെ ഓവറിൽ വിരാട് കോഹ്ലിയെ പുറത്താക്കാൻ വേണ്ടി ബൗണ്ടറി ലൈൻ അരികിൽ രഹാനെ നേടിയ ക്യാച്ച് എല്ലാവരെയും തന്നെ ഞെട്ടിച്ചു. കോഹ്ലി ഷോട്ട് ഒരുവേള സിക്സ് എന്നാണ് തോന്നിയത് എങ്കിലും രഹാനെ മികവിന് മുൻപിൽ വിക്കെറ്റ് പോയി.

ചാടി ക്യാച്ച് എടുത്ത രഹാനെ താൻ ബൗണ്ടറി ലൈനിലേക്ക് വീഴുന്നത് മുൻകൂട്ടി കണ്ടു കൊണ്ട് ബോൾ അടുത്ത ചെന്നൈ ഫീൽഡർ അരികിലേക്ക് എറിഞ്ഞു കൊടുത്തു. ഇതോടെ ക്യാച്ച് മനോഹരമായി പൂർത്തിയായി. കാണാം വീഡിയോ