എനിക്ക് റിഷാബ് പന്ത് പോലെ അടിക്കണം, അതാണ് എന്റെ പ്ലാൻ!! അശ്വിൻ വാക്കുകൾ കേട്ടില്ലേ??
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിഗ്സിലെ ആദ്യ ദിനം മികച്ച രീതിയിൽ അവസാനിപ്പിച്ച് ഇന്ത്യ.ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടിയിട്ടുണ്ട്. അശ്വിൻ 102 റൺസും ജഡേജ 86 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്. അശ്വിന്റെയും ജഡേജയുടെയും അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി .ജയ്സ്വാൾ 56 നേടി , ബംഗ്ലാദേശ് ടീമിനായി ഹസൻ മഹ്മൂദ് 4 വിക്കറ്റ് വീഴ്ത്തി
ഇന്ത്യ 6 വിക്കറ്റിന് 144 എന്ന നിലയിലായി തകർച്ച നേരിട്ടു . എന്നാൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിൻ ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി.രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീം സ്കോര്‍ 200 കടത്തിയത്. ഇരു താരങ്ങളും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും 150 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.ഇന്ത്യൻ സ്കോർ 330 ൽ നിൽക്കെ അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കി. 108 പന്തിൽ നിന്നും 10 ബൗണ്ടറിയും രണ്ടു അടക്കമാണ് അശ്വിൻ മൂന്നക്കത്തിലെത്തിയത്.തൻ്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് അശ്വിൻ ഇന്ന് ചെന്നൈയിൽ നേടിയത്.
മത്സരശേഷം അശ്വിൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമായി മാറുകയാണ്. “എന്റെ സ്വന്തം കാണികളുടെ മുന്നിൽ കളിക്കാൻ എപ്പോഴും ഒരു പ്രത്യേക അനുഭൂതിയാണ്. ക്രിക്കറ്റ് കളിക്കാൻ ഞാൻ പൂർണ്ണമായും ഇഷ്ടപ്പെടുന്ന ഗ്രൗണ്ടാണിത്. ഇത് എനിക്ക് ഒരുപാട് മനോഹരമായ ഓർമ്മകൾ സമ്മാനിച്ചു. കഴിഞ്ഞ തവണ എനിക്ക് നൂറ് ലഭിച്ചപ്പോൾ, നിങ്ങളായിരുന്നു പരിശീലകൻ രവി ഭായ് (രവി ശാസ്ത്രി). പ്രത്യേകമായി തോന്നുന്നു ഈ സെഞ്ച്വറി ” അശ്വിൻ വാചാലനായി.
“ഒരു ടി20 ടൂർണമെൻ്റിൻ്റെ (TNPL) പിന്നിൽ ഞാൻ തിരിച്ചെത്തിയത് എൻ്റെ ബാറ്റിംഗിൽ അൽപ്പം പ്രവർത്തിച്ചു എന്നത് വളരെ ഏറെ സഹായിക്കുന്നു. തീർച്ചയായും, ഞാൻ എപ്പോഴും ഓഫ് സ്റ്റമ്പിന് പുറത്ത് എൻ്റെ ബാറ്റ് വീശാറുണ്ട്. ചില കാര്യങ്ങളിൽ പ്രവർത്തിച്ചു, ഇത്തരമൊരു പ്രതലത്തിൽ അൽപ്പം മസാലകൾ ചേർത്തു, നിങ്ങൾ പന്തിന് പിന്നാലെ പോകുകയാണെങ്കിൽ, ഋഷഭ് ചെയ്യുന്നത് പോലെ കഠിനമായി അതിന് പിന്നാലെ പോയേക്കാം. അതാണ് എന്റെ ആഗ്രഹം “രവി അശ്വിൻ അഭിപ്രായം വിശദമാക്കി.