സച്ചിന്റെ നേട്ടവും മറികടന്നു, സെഞ്ച്വറി റെക്കോർഡിൽ പുത്തൻ നേട്ടവുമായി അശ്വിൻ
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 ന് പുറത്ത് .ആറിന് 339 എന്ന നിലയിൽ രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യക്ക് 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ജഡേജയെ നഷ്ടമായി. 86 റൺസെടുത്ത ജഡേജയെ ടാസ്കിൻ അഹമ്മദ് പുറത്താക്കി. സ്കോർ 367 ആയപ്പോൾ 17 റൺസ് നേടിയ ആകാശ് ദീപിനെയും ടാസ്കിൻ പുറത്താക്കി. 374 ൽ എത്തിയപ്പോൾ 113 റൺസ് നേടിയ അശ്വിനിയും ടാസ്കിൻ പവലിയനിലേക്ക് അയച്ചു.
രണ്ടു റൺസ് കൂടി ചേർത്തതോടെ ബുമ്രയും പുറത്തായതോടെ ഇന്ത്യൻ ഇഞിടണ് ഇന്നിഗ്സ് 76 റൺസിന് അവസാനിച്ചു. ബംഗ്ളദേശിനായി ഹസൻ മഹമൂദ് അഞ്ചും ടാസ്കിൻ മൂന്നു വിക്കറ്റ് വീഴ്ത്തി.നേരത്തെ ഒന്നാം ദിനത്തിൽ ഇന്ത്യ 6 വിക്കറ്റിന് 144 എന്ന നിലയിലായി. എന്നാൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിൻ ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി.രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീം സ്കോര്‍ 200 കടത്തിയത്. ഇരു താരങ്ങളും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും 150 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.ഇന്ത്യൻ സ്കോർ 330 ൽ നിൽക്കെ അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കി. 108 പന്തിൽ നിന്നും 10 ബൗണ്ടറിയും രണ്ടു അടക്കമാണ് അശ്വിൻ മൂന്നക്കത്തിലെത്തിയത്.
തൻ്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് അശ്വിൻ ഇന്ന് ചെന്നൈയിൽ നേടിയത്. എന്നാൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ചുറികൾ നേടിയ ബാറ്റർമാരിൽ ഒരാളായി ആർ അശ്വിൻ. ഇതിഹാസ താരം സച്ചിൻ ടെണ്ടുല്കർ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിലാണ് വലംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്.2021-ൽ, ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിൽ നടന്ന രണ്ടാം ടെസ്റ്റിൽ 106 റൺസ് നേടിയ ശേഷം അശ്വിൻ നാട്ടിൽ തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി.
സച്ചിന് ചെന്നൈയിൽ തുടർച്ചയായി മൂന്ന് ടെസ്റ്റുകളിൽ സെഞ്ച്വറി നേടിയിട്ടുണ്ട് (1998 ൽ ഓസ്ട്രേലിയക്കെതിരെ 155*, 1999 ൽ പാകിസ്ഥാനെതിരെ 136, 2001 ൽ ഓസ്ട്രേലിയക്കെതിരെ 126).ചെപ്പോക്കിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ (5) എന്ന റെക്കോർഡ് സച്ചിൻ്റെ പേരിലാണ്. മൂന്ന് സെഞ്ചുറികളുമായി സുനിൽ ഗവാസ്കറാണ് രണ്ടാമത്.
അശ്വിൻ, അലൻ ബോർഡർ, കപിൽ ദേവ്, ദുലീപ് മെൻഡിസ്, വീരേന്ദർ സെവാഗ്, ആൻഡ്രൂ സ്ട്രോസ്, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരാണ് ചെപ്പോക്കിൽ രണ്ട് ടെസ്റ്റ് സെഞ്ചുറികൾ നേടിയത്.ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ ഇന്ത്യൻ താരമെന്ന സച്ചിൻ്റെറെക്കോർഡും അശ്വിൻ മറികടന്നു