ഇത്തവണ വന്നത് ആ പ്ലാനിൽ.. അതാണ്‌ ഞാൻ ഇനി ചെയ്യുക.. ഓറഞ്ച് ക്യാപ്പും നേടി പരാഗ് വാക്കുകൾ കേട്ടില്ലേ??

ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയവുമായി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപെടുത്തിയത്. മുംബൈയുടെ തുടർച്ചയായ മൂന്നാം പരാജയമായിരുന്നു ഇത്. ആദ്യം ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റൺസാണ് നേടിയത്, മറുപടി ബാറ്റിങ്ങിൽ 4 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്‌ഷ്യം മറികടന്നു. രാജസ്ഥാന് വേണ്ടി 50 റൺസ് നേടി. മുംബൈക്കായി ആകാശ് മധ്വാൾ മൂന്നു വിക്കറ്റ് വീഴ്ത്തി

126 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ 6 പന്തിൽ നിന്നും 10 റൺസ് നേടിയ ജയ്‌സ്വാളിനെ നഷ്ടമായി. ഓപ്പണറെ മഫാക്കയുടെ പന്തിൽ ഠിം ഡേവിഡ് പിടിച്ചു പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ ബൗണ്ടറികളോടെ തുടങ്ങിയെങ്കിലും ആകാശ് മധ്വാളിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി.10 പന്തിൽ നിന്നും 3 ബൗണ്ടറികളോടെ 12 റൺസാണ് സഞ്ജു നേടിയത്.

സ്കോർ 48 ൽ നിൽക്കെ 13 റൺസ് നേടിയ ബാറ്റ്‌ലറെയും രാജസ്ഥാന് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിനും പരാഗും ചേർന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാൽ 13 ആം ഓവറിൽ സ്കോർ 88 ൽ നിൽക്കെ റോയൽസിന് 16 റൺസ് നേടിയ അശ്വിനെ നഷ്ടമായി. എന്നാൽ അർദ്ധ സെഞ്ച്വറി നേടി അവസാനം വരെ പിടിച്ചു നിന്ന പരാഗ് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

എന്നാൽ ഇന്നലെ മത്സര ശേഷം പരാഗ് പറഞ്ഞ വാക്കുകൾ വൈറൽ ആയി മാറുകയാണ്. “ഒന്നും മാറിയിട്ടില്ല, ഞാൻ കാര്യങ്ങൾ ലളിതമാക്കി. ഞാൻ ബാറ്റിംഗിലെ കാര്യങ്ങളെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നതിനുമുമ്പ്, ഈ വർഷം ലക്ഷ്യം ലളിതമാണ്, പന്ത് കാണുക, പന്ത് അടിക്കുക. ഇതൊരു തമാശയാണ്, ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്, ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ ബാറ്റ് ചെയ്യാൻ പോകുന്ന കൃത്യമായ സാഹചര്യം ഇതാണ്. ജോസ് പുറത്തായപ്പോൾ ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങും, ഈ സമയത്താണ് ഞാൻ സാധാരണയായി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത്.” പരാഗ് അഭിപ്രായം വിശദമാക്കി.

“3-4 വർഷമായി ഞാൻ മികച്ച പ്രകടനം നടത്തിയിട്ടില്ല (ഐപിഎല്ലിൽ.) പ്രകടനങ്ങൾ വരാത്തപ്പോൾ, നിങ്ങൾ ഡ്രോയിംഗ് ബോർഡിലേക്ക് മടങ്ങും. ഞാൻ വളരെ കഠിനമായി പരിശീലിച്ചു, ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഞാൻ പരിശീലിച്ചിട്ടുണ്ട്.” പരാഗ് തുറന്ന് സമ്മതിച്ചു