മാസങ്ങൾ കാത്തിരിപ്പ്… മാസ്സ് ഫിഫ്റ്റി!!ഞെട്ടിച്ചു പരാഗ്!!കാണാം മാജിക്ക് ബാറ്റിങ്

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരായ മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ മൂന്നാം അർദ്ധ സെഞ്ച്വറിയുമായി രാജസ്ഥാൻ ഓൾറൗണ്ടർ റിയാൻ പരാഗ് ഫോമിലേക്ക് തിരിച്ചുവന്നു. പരാഗ് 34 പന്തിൽ അർദ്ധ സെഞ്ച്വറി നേടി. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത പരാഗ് രാജസ്ഥാനെ 20 ഓവറിൽ 5 വിക്കറ്റിന് 185 എന്ന മികച്ച സ്കോറിലെത്തിച്ചു. മാച്ചിൽ രാജസ്ഥാൻ റോയൽസ് ടീം 12 റൺസ് ജയമാണ് നേടിയത്.

റിയാൻ പരാഗ് 45 പന്തിൽ നിന്നും 7 സിക്‌സും 6 ബൗണ്ടറിയുമടക്കം 84 റൺസ് നേടി പുറത്താവാതെ നിന്നു.നോർട്ട്ജെ എറിഞ്ഞ അവസാന ഓവറിൽ 25 റൺസാണ് താരം അടിച്ചു കൂട്ടിയത്.നാലാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ റിയാൻ പരാഗ് നേടി.2008ൽ പഞ്ചാബ് കിംഗ്‌സിനെതിരെ (അന്നത്തെ കിംഗ്‌സ് ഇലവൻ പഞ്ചാബ്) ഷെയ്ൻ വാട്‌സൻ്റെ 76 റൺസ് മറികടന്നാണ് പരാഗ് 45 പന്തിൽ 84 റൺസെടുത്തത്.

മത്സരത്തിലെ മനോഹരമായ ബാറ്റിംഗ് പ്രകടനത്തിൽ കൂടി ഹേറ്റേഴ്‌സ് അടക്കം റിയാൻ പരാഗ് സമ്മാനിച്ചത് മാസ്സ് മറുപടി. കഴിഞ്ഞ രണ്ടിൽ അധികം ഐപിൽ സീസണുകളിലായി റോയൽസ് പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായ റിയാൻ പരാഗിന് പക്ഷെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ യുവ താരം ടാലെന്റിൽ വിശ്വസിച്ച റോയൽസ് ടീം മാനേജ്മെന്റും നായകൻ സഞ്ജുവും തുടരെ അവസരങ്ങൾ നൽകി. ഇത്‌ റോയൽസ് ടീം മാനേജ്മെന്റ് കൂടി വിജയം തന്നെയാണ്.റിയാൻ പരാഗാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.