ഗോൾഡൻ ഡക്കായി രോഹിത്… പറക്കും ക്യാച്ചിൽ ഞെട്ടിച്ചു സഞ്ജു!! കാണാം വീഡിയോ

ഐപിൽ പതിനേഴാം സീസണിൽ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ എല്ലാം തന്നെ പ്രധാന ചർച്ചാവിഷയമാണ് മുബൈ ഇന്ത്യൻസ് ടീം. നായകൻ റോളിൽ ഹാർഥിക്ക് പാന്ധ്യ എത്തിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിൽ കാര്യങ്ങൾ അത്ര കറക്ട് അല്ല എന്നാണ് ഫാൻസിന്റെ അടക്കം അഭിപ്രായം. ഇന്ന് റോയൽസ് എതിരായ മാച്ചിൽ മുംബൈ ഇന്ത്യൻസ് ടീം ലക്ഷ്യമിടുന്നത് സീസണിലെ ആദ്യത്തെ ജയം.

അതേസമയം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു വി സാംസൺ ബൌളിംഗ് സെലക്ട്‌ ചെയ്തപ്പോൾ മുംബൈ ഇന്ത്യൻസ് ടീമിന് ലഭിച്ചത് മോശം തുടക്കം. ആദ്യത്തെ ഓവറിൽ തന്നെ മുംബൈക്ക് രണ്ട് വിക്കറ്റുകൾ നഷ്‍ടമായി.

സീസണിലെ ഫസ്റ്റ് ഹോം മത്സരം കളിക്കുന്ന മുംബൈക്ക് ഒന്നാമത്തെ ഓവറിലെ അഞ്ചാം ബോളിൽ തന്നെ സ്റ്റാർ താരം രോഹിത് ശർമ്മ വിക്കെറ്റ് നഷ്ടമായി. നേരിട്ട ഫസ്റ്റ് ബോളിൽ തന്നെ ഗോൾഡൻ ഡക്കായി രോഹിത് പുറത്തായി. ശേഷം നെക്സ്റ്റ് ബോളിൽ അടുത്ത വിക്കറ്റും മുംബൈക്ക് നഷ്ടമായി. റോയൽസ് നായകൻ സഞ്ജു സാംസൺ മാജിക്ക് ക്യാച്ചിൽ കൂടിയാണ് രോഹിത് വിക്കെറ്റ് പൂർത്തിയാക്കിയത്. സഞ്ജു ക്യാച്ചു കയ്യടികൾ നേടി.

കാണാം സഞ്ജു സാംസൺ സൂപ്പർ ക്യാച്ച്