സൂപ്പർ സ്റ്റാർ റോയൽസിനെ ഉപേക്ഷിച്ചു 😳😳ഷോക്കിങ് തീരുമാനത്തിൽ ഞെട്ടി സഞ്ജുവും ഫാൻസും

ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ എല്ലാം തന്നെ വളരെ ഏറെ ഫാൻസ്‌ ബേസ് ഉള്ള ഒരു താരമാണ് സഞ്ജു വി സാംസൺ. മലയാളി ക്രിക്കറ്റ്‌ താരം ഭാവിയുടെ വൻ താരം എന്നാണ് പലരും തന്നെ പറയാറുള്ളത്. എന്നാൽ ഇത്‌ വരെ കരിയറിൽ ഒരു വൻ പുരോഗതി അന്താരാഷ്ട്ര തലത്തിൽ നെടുവാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല.

അതേസമയം ഐപിൽ ക്രിക്കറ്റിലെ ഇന്നത്തേയും എന്നത്തേയും സ്റ്റാറാണ് മലയാളി പയ്യൻ സഞ്ജു വി സാംസൺ.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ വരാനിരിക്കെ ടീമുകള്‍ എല്ലാം തന്നെ അവരവർ പ്ലാനുകൾ അടക്കം മാറ്റുകയാണ്. കൂടാതെ പല ഐപിൽ ടീമുകളും അവരുടെ സ്‌ക്വാഡിലും പരിശീലകർ ഗ്രൂപ്പിലും ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ട് വരികയാണ്.

ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ തന്നെ ചർച്ചാ വിഷയമായി മാറുന്നത് സഞ്ജു സാംസൺ നായകൻ കൂടിയായ രാജസ്ഥാൻ റോയൽസ് ടീമിലെ ഒരു വാർത്തയാണ്.2024ലെ ഐപിൽ സീസൺ മുൻപായി റോയൽസിന് ഒരു എട്ടിന്റെ പണിയാണ് ലഭിച്ചിരിക്കുന്നത്.ടീമിലെ പ്രധാന പരിശീലകരിലൊരാളായ ലസിത് മലിംഗ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ ഉപേക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. ഇക്കഴിഞ്ഞ സീസൺ വരെ റോയൽസ് ബൌളിംഗ് കോച്ച് ആയിരുന്നു മലിംഗ.

ശ്രീലങ്കൻ ഇതിഹാസ താരമായ മലിംഗ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങി പോകുമെന്നാണ് റിപ്പോർട്ട്‌. മുംബൈ ഇന്ത്യൻസ് ബൌളിംഗ് കോച്ചായി മലിംഗ നെക്സ്റ്റ് സീസണിൽ എത്തും എന്നാണ് റിപ്പോർട്ട്‌