ദുലീപ് ട്രോഫിയിൽ സഞ്ജു വെടിക്കെട്ട്… സിക്സ് മഴ!! 89 notout
ദുലീപ് ട്രോഫിയിൽ ഒരിക്കൽ കൂടി ബാറ്റ് കൊണ്ട് വെടികെട്ട് പ്രകടനവുമായി മലയാളി താരമായ സഞ്ജു വി സാംസൺ. ഇന്ന് നടക്കുന്ന ഇന്ത്യ ഡി :ഇന്ത്യ ബി മാച്ചിൽ ഇന്ത്യ ഡി പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയ സഞ്ജു സാംസൺ ബാറ്റ് കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്ന മിക്കവാണ് പുറത്തെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡി ടീം ഒന്നാം ദിനം കളി നിർത്തുമ്പോൾ നേടിയത് 77 ഓവറിൽ 5 വിക്കെറ്റ് നഷ്ടത്തിൽ 306 റൺസ്. പുറത്താകാതെ 89 റൺസ്സുമായി മലയാളി താരം സഞ്ജു സാംസൺ ക്രീസിൽ ഉണ്ട്. മനോഹര സിക്സ് ഹിറ്റിങ് കൊണ്ട് എതിരാളികളെ ഒതുക്കിയ സഞ്ജു വെറും 83 ബോളിൽ 10 ഫോറും 3 സിക്സ് അടക്കമാണ് ഇതുവരെ 89 റൺസ് നേടിയത്.
ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഡി ടീമിനായി ഓപ്പണർമാരായ പടിക്കൽ,ശ്രീകാർ ഭരത് എന്നിവർ ഫിഫ്റ്റി നേടി. പടിക്കൽ 50 റൺസും ഭരത് 52 റൺസും നേടിയപ്പോൾ കഴിഞ്ഞ കളിയിലെ സെഞ്ച്വറിക്കാരൻ ഭൂയ് 56 റൺസ്സുമായി പുറത്തായി. ശേഷം എത്തിയ നായകൻ ശ്രേയസ് അയ്യർ വെറും പൂജ്യത്തിൽ പുറത്തായതോടെ ഇന്ത്യ ഡി തകർന്നു. എന്നാൽ പിന്നീട് കണ്ടത് സഞ്ജു സാംസൺ അറ്റാക്കിങ് ഇന്നിങ്സാണ്.
ആറാമനായി ക്രീസിൽ എത്തിയ സഞ്ജു എതിർ ടീമിനെ തുടരെ ബൗണ്ടറികൾ പായിച്ചു കൊണ്ട് സമ്മർദ്ദത്തിലാക്കി. നിലവിൽ സെഞ്ച്വറിക്ക് 11 റൺസകലെ നിൽക്കുന്ന സഞ്ജു നാളെ സെഞ്ച്വറി പൂർത്തിയാക്കുമെന്നാണ് മലയാളി ക്രിക്കറ്റ് ഫാൻസ് അടക്കം പ്രതീക്ഷ.