വീണ്ടും ഫസ്റ്റ് മാച്ചിൽ ഫിഫ്റ്റി… റെക്കോർഡ്!! ഐപിഎല്ലിൽ പുത്തൻ ചരിത്രം എഴുതി മലയാളി പയ്യൻ സഞ്ജു

രാജസ്ഥാൻ റോയൽസ് ടീമിന് ഈ സീസൺ ഐപിഎല്ലിൽ ലഭിച്ചത് മികച്ച തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ലക്ക്നൗ ടീമിന് എതിരെ സഞ്ജു സാംസൺ നായകനായ ടീം നേടിയത് 20 റൺസ് മനോഹര ജയം. എല്ലാ തരത്തിലും റോയൽസ് ടീം മുന്നിട്ട് നിന്ന മാച്ചിൽ നായകൻ സഞ്ജു സാംസൺ തന്നെയുമാണ് ടീമിനെ മുൻപിൽ നിന്നും നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ടീമിനായി ഇന്നലെ 82 റൺസാണ് സഞ്ജു അടിച്ചെടുത്തത്. തനത് ശൈലിയിൽ മനോഹരമായി ബാറ്റ് വീശിയ സഞ്ജു സാംസൺ ടീമിനെ വമ്പൻ സ്കോറിലേക്ക് നയിച്ചു. ലക്ക്നൗ ബൗളർമാർക്ക് എതിരെ അസാധ്യ ഷോട്ടുകൾ കളിച്ച സഞ്ജു വി സാംസൺ വെറും 52 ബോളിൽ മൂന്ന് ഫോറും 6 സിക്സ് അടക്കമാണ് 82 റൺസ് പായിച്ചത്. സഞ്ജു തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

അതേസമയം ഒരിക്കൽ കൂടി ഒരു ഐപിൽ സീസണിലെ ഫസ്റ്റ് മാച്ചിൽ അസാധ്യ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സഞ്ജു വി സാംസൺ ഒരു അപൂർവ്വ നേട്ടം കൂടി തന്റെ സ്വന്തം പേരിലാക്കി. ഏറെക്കുറെ എല്ലാ ഐപിൽ സീസണിലും തുടക്ക കളികളിൽ സഞ്ജു മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. ശേഷമാണ് സഞ്ജു നിറംമങ്ങാറുള്ളത്. തുടരെ അഞ്ചാം ഐപിൽ സീസണിലും ഫസ്റ്റ് മാച്ചിൽ സഞ്ജു 50 പ്ലസ് സ്കോർ നേടി.

സഞ്ജു സാംസൺ ലാസ്റ്റ് സീസണിൽ ആദ്യത്തെ മത്സരത്തിൽ

  • Fifty in 1st match of IPL 2020.
  • Hundred in 1st match of IPL 2021
  • Fifty in 1st match of IPL 2022.
  • Fifty in 1st match of IPL 2023.
  • Fifty in 1st match of IPL 2024.