സഞ്ജുവിന്റെ ഫിഫ്റ്റി…6 സിക്സ് 82 റൺസ്.. ഞെട്ടിച്ചു മലയാളി പയ്യൻ ഇന്നിങ്സ്

ലക്ക്നൗ സൂപ്പർ ജൈന്റസ് എതിരായ ഈ സീസൺ ഐപിഎല്ലിലെ ആദ്യത്തെ മാച്ചിൽ ഗംഭീര ബാറ്റിംഗ് പ്രകടനവുമായി ഞെട്ടിച്ചു സഞ്ജു സാംസൺ നായകൻ രാജസ്ഥാൻ റോയൽസ് ടീം. നായകൻ സഞ്ജു മുന്നിൽ നിന്നും നയിച്ചപ്പോൾ രാജസ്ഥാൻ ടീം അടിച്ചെടുത്തത് 20 ഓവറിൽ4 വിക്കെറ്റ് നഷ്ടത്തിൽ 193 റൺസ്.

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ജൈസ്വാൾ (24 റൺസ് ), ബട്ട്ലർ (11 റൺസ് )എന്നിവർ വിക്കെറ്റ് നഷ്ടമായി എങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു : പരാഗ് കൂട്ടുകെട്ട് രാജസ്ഥാൻ റോയൽസ് സ്കോർ അതിവേഗം ഉയർത്തി. ഇരുവരും വെടിക്കെട്ട്‌ ശൈലി ബാറ്റ് വീശിയപ്പോൾ ലക്ക്നൗ ബൗളർമാർ വിറച്ചു.

പരാഗ് വെറും 29 ബോളിൽ ഒരു ഫോറും മൂന്ന് സിക്സും അടക്കം 43 റൺസ് നേടി പുറത്തായപ്പോൾ ക്ലാസ്സ്‌ ബാറ്റിംഗ് തുടർന്ന സഞ്ജു സാംസൺ വെറും 52 ബോളിൽ 3 ഫോറും 6 സിക്സും അടക്കം നേടിയത് 82 റൺസ്. ഹേറ്റേഴ്‌സ് അടക്കമുള്ള വലിയ മറുപടി കൂടിയാണ് സീസണിലെ ഫസ്റ്റ് മാച്ചിൽ തന്നെയുള്ള സഞ്ജു മാസ്സ് ഇന്നിങ്സ്

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന് മികച്ച സ്കോർ തന്നെയാണ് നേടാൻ കഴിഞ്ഞത്.