വീണ്ടും വിക്കെറ്റ് സൂപ്പർ റെക്കോർഡ്!! വിസ്മയ നേട്ടം നേടി അശ്വിൻ

ഇന്ത്യ : ഇംഗ്ലണ്ട് റാഞ്ചി ക്രിക്കറ്റ്‌ ടെസ്റ്റിന് ആവേശ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ടീം ബൗളർമാർ കാഴ്ചവെച്ചത് ആരെയും ഞെട്ടിക്കുന്ന മാജിക്ക് പ്രകടനം. ഒന്നാം ദിനത്തിലെ ആദ്യത്തെ സെക്ഷനിൽ തന്നെ ടീം ഇന്ത്യ വീഴ്ത്തിയത് 5 വിക്കറ്റുകൾ.

തന്റെ അരങ്ങേറ്റ ടെസ്റ്റ്‌ കളിക്കുന്ന ആകാശ് ദീപ് മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകൾ അതിവേഗം വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് ടീമിന് യാതൊരു ഉത്തരവും ഇല്ലാതെ പോയി.ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, സാക്ക് ക്രാളി എന്നിവരുടെ വിക്കറ്റുകളാണ്‌ ദീപ് സ്വന്തമാക്കിയത്. അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.ഇംഗ്ലണ്ട് 47-ല്‍ നില്‍ക്കേ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി ആകാശ് ദീപ് തുടങ്ങിയപ്പോൾ അശ്വിൻ നിർണായക വിക്കെറ്റ് കൂടിയായ ജോണി ബെയർസ്റ്റോ വിക്കെറ്റ് സ്വന്തമാക്കി.

ഈ വിക്കറ്റോടെ അപൂർവ്വമായൊരു നേട്ടം കൂടി അശ്വിൻ കരസ്ഥമാക്കി. അശ്വിൻ ഇന്ന് നേടിയത് ഇംഗ്ലണ്ട് എതിരായ തന്റെ നൂറാം ടെസ്റ്റ്‌ വിക്കെറ്റ് കൂടിയാണ്.കൂടാതെ ഇംഗ്ലണ്ട് എതിരെ തന്നെ 1000 റൺസും നേടിയിട്ടുള്ള അശ്വിൻ ഇതോടെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏതേലും എതിരാളിക്ക് എതിരെ 100 വിക്കെറ്റും 1000 റൺസും നേടിയ ആദ്യത്തെ ഏഷ്യൻ താരമായി മാറി.

Scored 1000+ runs and takes 100+ Wickets against Opponents in Test

  • George Giffen
  • Monty Noble
  • Wilfred Rhodes
  • Gary Sobers
  • Ian Botham
  • Stuart Broad
  • Ravichandran Ashwin