കാൻപൂരിലും ഇന്ത്യൻ വിജയ കുതിപ്പ്, കറക്കി വീഴ്ത്തിയ ക ടു വകളെ അടിച്ചിട്ട് ഇന്ത്യൻ ടീം
ബംഗ്ലാദേശ് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും ജയിച്ചു ഇന്ത്യൻ ടീം . കാൻപൂർ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ രണ്ടാം സെക്ഷനിൽ തന്നെ ഇന്ത്യൻ ടീം 7 വിക്കെറ്റ് ജയത്തിലേക്ക് എത്തി.
അഞ്ചാം ദിനത്തിൽ ബംഗ്ലാദേശ് ടീം രണ്ടാം ഇന്നിങ്സ് സ്കോർ വെറും 146 റൺസിൽ അവസാനിച്ചപ്പോൾ 95 റൺസ് വിജയലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സിൽ വെറും 17.2 ഓവറിൽ 3 വിക്കെറ്റ് മാത്രം നഷ്ടത്തിൽ ജയത്തിലേക്ക് കുതിച്ചെത്തി.ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ ജൈസ്വാൾ 51 റൺസ് നേടി രണ്ട് ദിനം മഴ കാരണം കളി പൂർണ്ണമായി നടക്കാതെ പോയ ടെസ്റ്റിലാണ് വെടികെട്ടു ബാറ്റിങ്ങും മനോഹര ബൌളിംഗ് പ്രകടനവും കൊണ്ട് ഇന്ത്യ ജയം പിടിച്ചെടുത്തത്.ഇതോടെ രണ്ട് ടെസ്റ്റ് മത്സര പരമ്പര ഇന്ത്യ തൂത്തുവാരി
നേരത്തെ 2 വിക്കറ്റിന് 26 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം കളി ആരംഭിച്ച ആരംഭിച്ച ബംഗ്ലാദേശിന് 10 റൺസ് കൂടി ചേർക്കുന്നതിനിടയിൽ മൂന്നാം വിക്കറ്റ് നഷ്ടമായി. 2 റൺസ് നേടിയ മോമിനുൾ ഹഖിനെ അശ്വിൻ പുറത്താക്കി. നാലാം വിക്കറ്റിൽ ഓപ്പണർ ഷഡ്മാൻ ഇസ്ലാമും ഷാന്റോയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയും 50 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു . സ്കോർ 91 ൽ നിൽക്കെ 19 റൺസ് നേടിയ നായകൻ ഷാന്റോയെ ജഡേജ പുറത്താക്കി.
പിന്നാലെ 50 റൺസ് നേടിയ ഇസ്ലാമിനെ ആകാശ് ദീപ് പുറത്താക്കി. സ്കോർ 94 ൽ നിൽക്കെ ഒരു റൺസ് നേടിയ ലിറ്റൻ ദാസിനെയും പൂജ്യത്തിനു ഷാക്കിബിനെയും ജഡേജ പുറത്താക്കി. സ്കോർ 118 ആയപ്പോൾ ബംഗ്ലാദേശിന് എട്ടാം വിക്കറ്റ് നഷ്ടമായി. 9 റൺസ് നേടിയ മെഹ്ദി ഹസനെ ബുംറ പുറത്താക്കി. സ്കോർ 130 ൽ നിൽക്കെ ബംഗ്ലാദേശിന് 9 ആം വിക്കറ്റും നഷ്ടമായി. ബുമ്രക്കായിരുന്നു തൈജുൽ ഇസ്ലാമിന്റെ വിക്കറ്റ്
നാലാംദിനം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 26-2 എന്ന നിലയിലാണ്. രവിചന്ദ്രൻ അശ്വിനാണ് രണ്ട് വിക്കറ്റ്. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്സ് 285-9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് സ്കോറായ 233 പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ ടി20 മാതൃകയിലാണ് ബാറ്റുവീശിയത്. ക്യാപ്റ്റൻ രോഹിത് ശർമയും യശസ്വി ജയ്സ്വാളും ചേർന്ന് 3.1 ഓവറിൽ 50 റൺസ് നേടി ടെസ്റ്റിൽ പുതിയ റെക്കോർഡിട്ടു.
11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്സറുകളുമടക്കം രോഹിത് 23 റണ്‍സെടുത്തു. ഇന്ത്യ 10.1 ഓവറിലാണ് 100 പിന്നിട്ടത്. ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50 ഉം 100 ഉം സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി.ഇന്ത്യക്കായി ജയ്സ്വാൾ 72 ഉം രാഹുൽ 68 റൺസും നേടി അതേസമയം ബംഗ്ലാദേശിനായി ഷാക്കിബും മെഹ്ദി ഹസനും നാല് വിക്കറ്റുകൾ വീഴ്ത്തി