ആ റിസ്ക് ഞങ്ങൾ എടുത്തു,പേടിയില്ല!!ജയമാണ് ലക്ഷ്യം, ഫുൾ ഹാപ്പി!!നായകൻ രോഹിത് വാക്കുകൾ കേട്ടില്ലേ??
ബംഗ്ലാദേശ് എതിരായ കാൻപൂർ ക്രിക്കറ്റ് ടെസ്റ്റിൽ 7 വിക്കറ്റ് മനോഹര ജയം നേടിയ ഇന്ത്യൻ ടീം രണ്ട് ടെസ്റ്റ് മത്സര പരമ്പര തൂത്തുവാരി. ഇന്ത്യൻ മണ്ണിലെ തുടർച്ചയായ പതിനെട്ടാം ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ നേടിയത്. ജെയ്സ്വാൾ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയപ്പോൾ അശ്വിനാണ് പരമ്പരയുടെ താരം.
“ഞങ്ങൾ എല്ലാവരും മുന്നോട്ട് പോകുവാനാണ് മത്സരത്തിൽ ആഗ്രഹിക്കുന്നത്. വ്യക്തമായും ചില ഘട്ടങ്ങളിൽ ഞങ്ങൾക്ക് വ്യത്യസ്ത ആളുകളുമായി പ്രവർത്തിക്കാൻ തുടങ്ങേണ്ടി വരും. രാഹുൽ ഭായ് പറഞ്ഞല്ലോ താൻ ഇവിടെ ജോലി ചെയ്തു കഴിഞ്ഞു. ഞങ്ങൾക്ക് അതിശയകരമായ ഒരു സമയമുണ്ടായിരുന്നു, പക്ഷേ ജീവിതം മുന്നോട്ട് പോകുന്നു. ഗൗതം ഗംഭീർ, ഞാൻ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്, അദ്ദേഹം ഏതുതരം മാനസികാവസ്ഥയിലാണ് വരുന്നതെന്ന് എനിക്കറിയാം.” കോച്ചിനെ കുറിച്ചു നായകൻ അഭിപ്രായം ഇപ്രകാരം പറഞ്ഞു.
“രണ്ടര ദിവസം നഷ്ടമായപ്പോൾ, നാലാം ദിവസം വന്നപ്പോൾ അവരെ എത്രയും പെട്ടെന്ന് പുറത്താക്കാനും ബാറ്റ് ഉപയോഗിച്ച് എന്തുചെയ്യാനാകുമെന്ന് നോക്കാനും ഞങ്ങൾ ആഗ്രഹിച്ചു. അവർ 230 റൺസിന് പുറത്തായപ്പോൾ, ഞങ്ങൾക്ക് ലഭിക്കുന്ന റണ്ണുകളെക്കുറിച്ചല്ല, മറിച്ച് അവർക്ക് ലഭിച്ച ഓവറുകളെക്കുറിച്ചാണ് ചിന്തിച്ചത്.. പിച്ചിന് അധികം മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. ആ പിച്ചിൽ ഒരു കളി ഉണ്ടാക്കുക എന്നത് ഒരു മികച്ച ശ്രമമായിരുന്നു. ഞങ്ങൾ എടുക്കാൻ തയ്യാറായത് ഒരു റിസ്ക് ആയിരുന്നു, കാരണം നിങ്ങൾ അങ്ങനെ ബാറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ, കുറഞ്ഞ സ്കോറിന് നിങ്ങളും ആൾ ഔട്ടായേക്കും “നായകൻ അഭിപ്രായം വിശദമാക്കി.
പക്ഷെ 100-150ന് പുറത്തായാലും ഞങ്ങൾ അതിന് തയ്യാറായിരുന്നുവെന്നും പറഞ്ഞ നായകൻ രോഹിത് ടീമിന്റെ പ്രകടനത്തിൽ ആകെ സന്തോഷമുണ്ടെന്നു വെളിപ്പെടുത്തി.