എന്റെ മാൻ ഓഫ് ദി മാച്ച് അവാർഡ് അവന് കൊടുക്കണം.. അവനാണ് ഹീറോ!! സഞ്ജു പ്രവർത്തിക്ക് കയ്യടിച്ചു ക്രിക്കറ്റ്‌ ലോകം

രാജസ്ഥാൻ റോയൽസ് ടീമിന് ഈ സീസൺ ഐപില്ലിലും സ്വപ്നതുല്യ തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ലക്ക്നൗ ടീമിന് എതിരെ 20 റൺസ് ജയമാണ് സഞ്ജുവും കൂട്ടരും നേടിയത്. നായകൻ സഞ്ജു ബാറ്റ് കൊണ്ട് മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ റോയൽസ് ടീം അവസാന ഓവറുകളിൽ അടക്കം മിന്നും ബൌളിംഗ് കാഴ്ചവെച്ചാണ് ജയത്തിലേക്ക് എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത റോയൽസിനെ വൻ സ്കോറിലേക്ക് എത്തിച്ചത് നായകൻ സഞ്ജു ബാറ്റിങ് മികവ് തന്നെയാണ്. വെറും 52 ബോളിൽ മൂന്ന് ഫോറും 6 സിക്സ് അടക്കം സഞ്ജു സാംസൺ 82 റൺസ് നേടിയപ്പോൾ ബൗളിങ്ങിൽ സന്ദീപ് ശർമ സ്പെല്ലും ശ്രദ്ധേയമായി. ഡെത്ത് ഓവർ തുടരെ എറിഞ്ഞ താരം മൂന്ന് ഓവറിൽ വെറും 22റൺസ് മാത്രം വഴങ്ങി ഒരു വിക്കെറ്റ് നേടി.

അതേസമയം കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ നായകൻ സഞ്ജു സാംസൺ മത്സര ശേഷം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. താൻ ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് സന്ദീപ് ശർമ്മക്ക് നൽകാൻ ആഗ്രഹിക്കുന്നുവെന്നാണ് ക്യാപ്റ്റൻ വാക്കുകൾ.

“ഈ ട്രോഫി അദ്ദേഹത്തിന് സന്ദീപിന് നൽകണം. അവൻ ആ മൂന്ന് ഓവർ എറിഞ്ഞില്ലെങ്കിൽ ഞങ്ങൾ ഈ കളി ജയിക്കില്ലായിരുന്നു. ഞാൻ പ്ലെയർ ഓഫ് ദി മാച്ച് പോലും തന്നെ ആകുമായിരുന്നില്ല. അവനെ വിളിക്കണം എന്ന് തോന്നി. ഇത് വൈദഗ്ധ്യം മാത്രമല്ല, സമ്മർദ്ദ നിമിഷങ്ങളിലെ സ്വഭാവമാണെന്ന് ആഷ് ഭായ് പറയുന്നത് ഞാൻ കേട്ടു. അവൻ്റെ കണ്ണുകളിൽ, അവൻ്റെ ശരീരഭാഷയിൽ നിങ്ങൾക്ക് ആ വ്യക്തിയെ വിശ്വസിക്കാൻ കഴിയും” നായകൻ സന്ദീപ് ശർമ്മയെ വാനോളം പുകഴ്ത്തി.