3 പുതുമുഖ താരങ്ങൾ പ്ലസ് സഞ്ജു സാംസൺ, ഗംഭീർ പ്ലാൻ ബി തന്ത്രം
ബംഗ്ലാദേശ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നായകനായി എത്തുന്ന സ്ക്വാഡിൽ മൂന്ന് പുതുമുഖ താരങ്ങൾ ഇടം നേടിയതാണ് ശ്രദ്ധേയം. മലയാളി താരം സഞ്ജുവും സ്ക്വാഡിൽ സ്ഥാനം നേടി
ജൈസ്വാൾ, ഗിൽ, ബുംറ അടക്കം ടെസ്റ്റ് സ്ക്വാഡിലെ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടുള്ള സ്ക്വാഡിൽ സഞ്ജുവും ജിതേഷ് ശർമ്മയുമാണ് വിക്കെറ്റ് കീപ്പർമാർ.പേസര്‍മാരായ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഇന്ത്യൻ സ്ക്വാഡിൽ ഇത്തവണ സ്ഥാനം നേടിയ പുതുമുഖ താരങ്ങൾ. ഇക്കഴിഞ്ഞ ഐപിൽ സീസണിൽ അടക്കം മൂവരും കാഴ്ചവെച്ച മികവ് തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ജേഴ്സിയിലേക്ക് വിളിക്കുള്ള കാരണം.
2026ലെ ടി :20 വേൾഡ് കപ്പ് ലക്ഷ്യമാക്കി മുന്നേറുന്ന ഇന്ത്യൻ ടി :20 ടീമിന്റെ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കാൻ പാകത്തിൽ മികച്ച സ്ക്വാഡിനെ തയ്യാറാക്കുകയാണ് കോച്ച് ഗംഭീർ പ്ലാനും. അതുകൊണ്ട് തന്നെ ഈ പരമ്പരയിൽ ഒരു വിക്കെറ്റ് കീപ്പിങ് ഓപ്ഷനെ ഇന്ത്യക്ക് ലോകക്കപ്പ് മുന്നിൽ നിൽക്കെ ആവശ്യമുണ്ട്. അതിനാൽ തന്നെ മലയാളി താരം സഞ്ജുവിന് ഈ ടി :20 പരമ്പര പ്രധാനമാണ്.
കൂടാതെ പേസ് ബൗളിങ്ങിലേക്ക് വന്നാൽ ബുംറ, അർഷദീപ് എന്നിവർക്ക് സപ്പോർട്ട് ആയി ഒരു പെസറെ കൂടി ടീം ഇന്ത്യ ലോകക്കപ്പ് മുൻപായി ലക്ഷ്യമിടുന്നു. അത് കൊണ്ട് തന്നെ യുവ പേസർമാരായ ഹർഷിത് റാണ, മായങ്ക് യാദവ് എന്നിവർ ലഭിക്കുന്ന ഓരോ അവസരവും മാക്സിമം യൂസ് ചെയ്യണം. അതേസമയം ആൾ റൗണ്ടർ നിതീഷ് റെഡിയെ ഹാർഥിക്ക് പാന്ധ്യക്കൊപ്പമൊരു ഫാസ്റ്റ് ബൌളിംഗ് ആൾ റൗണ്ട് ഓപ്ഷനായി കാണുന്നുണ്ട്.