155.8 കിലോമീറ്റർ സ്പീഡ് 😳😳😳തീയുണ്ട ബൌളിംഗ്.. ആരാണ് ഈ 21കാരൻ ഇന്ത്യൻ പയ്യൻ മായങ്ക് യാദവ്??

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- പഞ്ചാബ് കിംഗ്‌സ് മത്സരത്തിൽ വേഗതകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ താരമാണ് എൽഎസ്ജി പേസർ മായങ്ക് യാദവ്.തൻ്റെ ഇന്ത്യൻ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ തന്നെ വലംകൈയ്യൻ പേസർ പഞ്ചാബ് കിംഗ്‌സിനെതിരായ തൻ്റെ 4 ഓവർ സ്പെല്ലിൽ 27 റൺസിന് 3 വിക്കറ്റ് വിക്കറ്റുകൾ നേടി.മാത്രമല്ല സീസണിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞു

മണിക്കൂറിൽ 155.8 കി.മീ വേഗതയിലാണ് യാദവ് പന്തെറിഞ്ഞത്. ഇന്നിങ്സിലെ പതിനൊന്നാം ഓവറായിരുന്നു യാദവ് സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത്.ഇതേ ഓവറിലായിരുന്നു ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റെടുത്ത് പഞ്ചാബിന്‍റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ടും മായങ്ക് യാദവ് പൊളിച്ചത്. പിന്നീട്, പ്രഭ്‌സിമ്രാൻ സിങ്, ജിതേഷ് ശര്‍മ എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി മായങ്ക് മത്സരത്തില്‍ പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഈ പ്രകടനത്തിന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും മായങ്കായിരുന്നു

ഐപിഎൽ 2022 ലെ കളിക്കാരുടെ ലേലത്തിൽ എൽഎസ്‌ജി കരാർ നേടിയതിന് ശേഷം യാദവിന് ഐപിഎൽ അരങ്ങേറ്റം കുറിക്കാൻ രണ്ട് വർഷമെടുത്തു. പരിക്കിനെത്തുടർന്ന് 2023 സീസണിൽ നിന്ന് പുറത്തായി, പകരം അർപിത് ഗുലേറിയയെ ഉൾപ്പെടുത്തി.എന്നാല്‍, ഈ സീസണില്‍ സ്ക്വാഡിലേക്ക് മടങ്ങിയെത്തിയ താരം ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്‍റ്‌സിനായി കളത്തിലിറങ്ങി.ഈസ്റ്റ് സോണിനെതിരായ 4 വിക്കറ്റ് നേട്ടം ഉൾപ്പെടെ 12 വിക്കറ്റുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമായി സീസൺ അവസാനിപ്പിച്ച് കഴിഞ്ഞ വർഷത്തെ ദിയോധർ ട്രോഫിയിൽ യാദവ് ശ്രദ്ധേയനായി.

2022-ൽ ഡെൽഹിക്ക് വേണ്ടി ചുവന്ന പന്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മഹാരാഷ്ട്രയ്‌ക്കെതിരായ തൻ്റെ ഏക ഫസ്റ്റ് ക്ലാസ് മത്സരത്തിൽ രണ്ടു വിക്കറ്റ് നേടി.ലിസ്റ്റ് എ മത്സരങ്ങളിലും 2022ല്‍ തന്നെ താരം അരങ്ങേറ്റം നടത്തി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ 17 മത്സരങ്ങളിലാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ 4 കളികളില്‍ നിന്ന് 5 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം സെമിഫൈനലിലും ഡല്‍ഹിയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ 5 കളികളില്‍ നിന്ന് 6 വിക്കറ്റ് വീഴ്ത്തി.