ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്.
കുഞ്ഞൻ വീടാണെങ്കിലും എല്ലാ സൗകര്യങ്ങൾ ഈ വീട്ടിൽ കാണാം. ചെറിയ സിറ്റ്ഔട്ടാണ് വീടിന്റെ മുമ്പാകെ നൽകിരിക്കുന്നത്. പ്ലാവിലാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ മനോഹരമാക്കാൻ സ്റ്റിക്കർ വർക്കുകൾ ചെയ്തിട്ടുണ്ട്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിയ ഹാൾ തന്നെയാണ് കാണുന്നത്. ഹാളിൽ തന്നെയാണ് രണ്ട് കിടപ്പ് മുറിയുടെ പ്രവേശം വാതിൽ വന്നിരിക്കുന്നത്. ഹാളിന്റെ ഒരു ഭാഗത്തായിട്ടാണ് ഡൈനിങ് ഹാൾ ഒരുക്കിരിക്കുന്നത്.
കോമൺ ബാത്രൂം, അടുക്കള എന്നിവ അരികെ തന്നെയാണ്. അടുക്കളയിലേക്ക് പ്രവേശിക്കാൻ വാതിൽ കൊടുത്തിരിക്കുന്നതായി കാണാം. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഈയൊരു ഹാളിൽ തന്നെയാണ് വന്നിട്ടുള്ളത്. ചതുരം പ്ലോട്ട് ആയത്കൊണ്ട് തന്നെ അത്യാവശ്യം ഇടം നിറഞ്ഞ രീതിയിൽ തന്നെയാണ് ഹാളും, മുറിയും, അടുക്കളയും ചെയ്തിട്ടുള്ളത്.
ആവശ്യത്തിലധികം വെളിച്ചവും, കാറ്റും ലഭ്യമാകുന്ന രീതിയിലാണ് ജാലകങ്ങൾ ഒരുക്കിരിക്കുന്നത്. മുറിയിലേക്ക് കടക്കുമ്പോൾ സിമ്പിൾ പെയിന്റിംഗാണ് ചെയ്തിരിക്കുന്നത്. മുറിയുടെ വാതിൽ മഹാഗണി കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു കുടുബത്തിനു സുഖമായി ജീവിക്കാൻ കഴിയുന്ന രീതിയിലാണ് വീടിന്റെ ഓരോ ഡിസൈൻസും ചെയ്തിട്ടുള്ളത്. വീടിന്റെ കൂടുതൽ കാര്യങ്ങൾ കാണാം.
- Location : Kollam, Kadaykkal
- Total Plot : 2. 5 Cent
- Total Area : 462 SFT
- Total Rate : 7 Lakhs
- 1) Sitout
- 2) Main Hall
- 3) Dining Area
- 4) 2 Bedroom
- 5) Common Bathroom
- 6) Kitchen