ഒരിക്കൽ കൂടി ഐപിൽ ക്രിക്കറ്റിൽ പുത്തൻ യുവ താരം മാന്ത്രിക പ്രകടനം. ഇന്ന് നടന്ന കൊൽക്കത്ത : മുംബൈ ഇന്ത്യൻസ് മാച്ചിൽ ബോൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചത് മുംബൈ ഇന്ത്യൻസ് യുവ ഫാസ്റ്റ് ബൗളർ അശ്വനി കുമാർ. അരങ്ങേറ്റ ഐപിൽ മാച്ചിൽ തന്നെ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് യുവ ഫാസ്റ്റ് ബൗളർ ക്രിക്കറ്റ് ലോകം കയ്യടികൾ നേടിയത്
അരങ്ങേറ്റ ഐപിൽ മാച്ചിൽ ആദ്യത്തെ ഓവറിൽ തന്നെ രഹാനെ വിക്കെറ്റ് വീഴ്ത്തി തുടങ്ങിയ ഇടംകയ്യൻ ഫാസ്റ്റ് ബൗളർ പിന്നീട് തുടരെ വിക്കറ്റുകൾ വീഴ്ത്തി. രഹാനെ, മനീഷ് പാണ്ടെ,റിങ്കു സിംഗ്,റസ്സൽ എന്നിവർ വിക്കറ്റാണ് താരം എറിഞ്ഞിട്ടത്. എന്നാൽ കളിയിൽ മുംബൈ ഇന്ത്യൻസ് ഫാൻസിന് അടക്കം ഏറ്റവും ആവേശമായി മാറിയത് താരം വീഴ്ത്തിയ റസ്സൽ വിക്കെറ്റ് തന്നെയാണ്.
മനോഹര ബോളിൽ താരം റസ്സൽ സ്റ്റമ്പ്സ് പറത്തി. മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ അടക്കം യുവ ഫാസ്റ്റ് ബൗളർ ഈ ബോളും വിക്കെറ്റ് പ്രകടനവും ആവേശമായി മാറി. മൂന്ന് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാല് വിക്കെറ്റ് താരം വീഴ്ത്തി.
കാണാം വീഡിയോ
Debut straight out of a storybook 📖
— IndianPremierLeague (@IPL) March 31, 2025
The perfect first chapter for Ashwani Kumar 👌👌
Updates ▶ https://t.co/iEwchzDRNM#TATAIPL | #MIvKKR | @mipaltan pic.twitter.com/npaynbIViX