ഇന്ത്യൻ ക്രിക്കറ്റ് ഫാൻസിനെ എല്ലാം വളരെ അധികം വേദനയിലാക്കിയാണ് ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങിയത്. 5 സെഞ്ച്വറികൾ ഇന്ത്യൻ ഇന്നിങ്സിൽ പിറന്നു എങ്കിലും ഇന്ത്യൻ ടീം മത്സരം തോറ്റത് വൻ നാണക്കേടായി മാറി. ഇന്ത്യൻ തോൽവി പിന്നാലെ വിമർശനവും ശക്തമായി മാറുകയാണ്
അതേസമയം രണ്ടാം ടെസ്റ്റ് മുൻപായി ഇന്ത്യൻ ആരാധകർക്ക് അടക്കം നിരാശ നൽകുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്.വർക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാഗമായി സ്റ്റാർ ഫാസ്റ്റ് ബൗളർ ബുമ്ര രണ്ടാമത്തെ ടെസ്റ്റ് കളചെക്കില്ല എന്നാണ് റിപ്പോർട്ട്.ഒന്നാമത്തെ ടെസ്റ്റിലെ ആദ്യത്തെ ഇന്നിങ്സിൽ ബുംറ 5 വിക്കെറ്റ് വീഴ്ത്തിയിരുന്നു. ബുംറ പുറമെ മറ്റുള്ള ഫാസ്റ്റ് ബൗളർമാർക്ക് വിക്കെറ്റ് വീഴ്ത്താൻ കഴിയാത്ത സാഹചര്യത്തിൽ ബുമ്ര രണ്ടാം ടെസ്റ്റിൽ നിന്നും റസ്റ്റ് എടുക്കുന്നത് ക്യാപ്റ്റൻ ഗിൽ ടീമിന് തലവേദനയാണ്
5 ടെസ്റ്റ് മത്സര പരമ്പരയിലെ മൂന്ന് ടെസ്റ്റുകൾ മാത്രമാണ് ബുമ്ര കളിക്കുക എന്ന് നേരത്തെ ടീം വ്യെക്തമാക്കിയിരുന്നു. ബുമ്ര ആഭാവത്തിൽ ഇടം കയ്യൻ ഫാസ്റ്റ് ബൗളർ അർഷദീപ് ടീമിലേക്ക് വന്നേക്കും.
ഇന്ത്യൻ സ്‌ക്വാഡ് : Shubman Gill (C), Rishabh Pant (VC & WK), Yashasvi Jaiswal, KL Rahul, Sai Sudharsan, Abhimanyu Easwaran, Karun Nair, Nitish Reddy, Ravindra Jadeja, Dhruv Jurel (WK), Washington Sundar, Shardul Thakur, Jasprit Bumrah, Mohd. Siraj, Prasidh Krishna, Akash Deep, Arshdeep Singh, Kuldeep Yadav, Harshith Rana