ചപ്പാത്തി മാവ് പരത്തിഎടുക്കുന്ന സൂത്ര പണികൾ …ചപ്പാത്തി കഴിക്കുന്നവരും ഉണ്ടാക്കുന്നവരും ഇതൊന്ന് കണ്ടു നോക്കൂ.!! ആരും ഇതുവരെ ചെയ്തു കാണാത്ത ഐഡിയകൾ

ചപ്പാത്തി കഴിക്കുന്നവർക്കും ഉണ്ടാക്കുന്നവർക്കും ഉപകാരപ്രദമായ കിച്ചൻ ടിപ്സ് പരിചയപ്പെടാം. സാധാരണ നമ്മൾ ചപ്പാത്തി പരത്തുമ്പോൾ ഒരു പ്രദേശം മുഴുവൻ മാവ് പടരാറുണ്ട്. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് നന്നായി കഴുകി തുടച്ച് ഉണക്കുക.

ഇനി അതിൻറെ അടപ്പിൽ അഞ്ചോ ആറോ മീഡിയം സൈസിലുള്ള സുഷിരങ്ങൾ ഇടുക. ശേഷം ആ കുപ്പിയിലേക്ക് ഗോതമ്പുപൊടി ഇട്ട് വയ്ക്കുക. ഇങ്ങനെ വച്ചതിനുശേഷം ചപ്പാത്തി മാവ് പരത്തുന്ന സമയത്ത് ആവശ്യാനുസരണം ഉപ്പു പൊടി വിതറുന്നത് പോലെ എളുപ്പത്തിൽ നമുക്ക് ഗോതമ്പുപൊടി വിതറാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ പണി എളുപ്പമാക്കുകയും വളരെ വൃത്തിയായി ചപ്പാത്തി പരത്തി എടുക്കാൻ സഹായിക്കുകയും ചെയ്യും.

ഈ രീതി നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ ചപ്പാത്തി മാവ് പരത്തി കഴിഞ്ഞുള്ള വൃത്തിയാക്കൽ വളരെ എളുപ്പം ആകും. സാധാരണയായി കടയിൽ നിന്നും ഹാഫ് ബോയിൽഡ് ചപ്പാത്തി വാങ്ങാൻ കിട്ടും. ഇത് നമുക്ക് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. വീട്ടമ്മമാർക്ക് നല്ലൊരു സ്വയംതൊഴിൽ ആയും ഇത് നമുക്ക് ചെയ്തെടുക്കാവുന്ന തേയുള്ളൂ. അതിനായി സാധാരണ നമ്മൾ വീട്ടിൽ ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ തന്നെ മാവ് കുഴച്ചെടുക്കുക.

ഇനി അത് നൈസായി പരത്തുക. ശേഷം ഒരു ചപ്പാത്തി പാൻ ചെറുതീയിൽ വെച്ച് ചൂടാക്കി ചപ്പാത്തി അതിലിട്ട് രണ്ടു വശങ്ങളും ചെറുതാക്കി ചൂടാക്കിയെടുക്കുക. ചെറുതായി മാത്രമേ ചൂടാകാവൂ.. കൂടുതൽ നേരം വെച്ചു കൊണ്ടിരുന്നാൽ അത് വെന്തു പോകാനിടയുണ്ട്. ഇങ്ങനെ ചൂടാക്കി എടുക്കുന്ന ചപ്പാത്തികൾ തമ്മിൽ പരസ്പരം ഒട്ടി പോകില്ല എന്നതാണ് ഗുണം. ഇനി ഇതൊരു കവറിലാക്കി ഒട്ടിച്ചാൽ ചപ്പാത്തി പാക്കറ്റ് റെഡി. സംശയങ്ങൾ ഉള്ളവർ വീഡിയോ കാണൂ

Chapati Making Tips