ഇനി വെയിൽ വേണ്ടാ; കുക്കർ ഉണ്ടെങ്കിൽ ഏതു കൊടും മഴയത്തും മല്ലി, മുളക്, ഗോതമ്പ് മിനിറ്റുകൾക്കുള്ളിൽ പൊടിച്ചെടുക്കാം

Coriander And Chilli Powder Making in Home : അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നിരുന്നാലും മഴക്കാലമായാൽ ഇത്തരത്തിൽ പ്രയോഗിക്കുന്ന പല ടിപ്പുകളും ശരിയായ രീതിയിൽ ഉപകാരപ്പെടണമെന്നില്ല. പ്രത്യേകിച്ച് മഴക്കാലത്ത് മല്ലി, മുളക് പോലുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അത്തരത്തിൽ ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മഴക്കാലത്ത് പൊടിക്കാനുള്ള മല്ലി, മുളക് എന്നിവ എളുപ്പത്തിൽ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കാനായി മൂന്ന് രീതികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ രീതി മല്ലി അല്ലെങ്കിൽ മുളക് നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളമൊന്ന് തുടച്ച് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി വാഷിംഗ് മെഷീന്റെ ഡ്രൈയറിലിട്ട് എടുക്കുന്ന രീതിയാണ്.

ഇങ്ങനെ ചെയ്യുമ്പോൾ വെള്ളമെല്ലാം പോയി മല്ലി അല്ലെങ്കിൽ മുളക് എളുപ്പത്തിൽ ഡ്രൈ ആക്കി എടുക്കാനായി സാധിക്കും. അതല്ലെങ്കിൽ കഴുകി വൃത്തിയാക്കിയ മല്ലി അല്ലെങ്കിൽ മുളക് കുക്കറിൽ ഒരു റിംഗ് ഇറക്കി വെച്ച ശേഷം വിസിൽ ഇടാതെ ചൂടാക്കിയെടുത്തും ഉപയോഗിക്കാം. വീട്ടിൽ ഓവൻ ഉണ്ടെങ്കിൽ മല്ലി അല്ലെങ്കിൽ മുളക് കഴുകി വൃത്തിയാക്കിയ ശേഷം അതിൽ വച്ച് ഡ്രൈ ചെയ്തെടുക്കാവുന്നതാണ്. മറ്റൊരു ടിപ്പ് കുക്കറിൽ കറികൾ എല്ലാം വയ്ക്കുമ്പോൾ അടിയിൽ പറ്റിപ്പിടിച്ചു പോകുന്നത് ഒരു പതിവായിരിക്കും.

അത് ഒഴിവാക്കാനായി കഷ്ണങ്ങളെല്ലാം പരിപ്പിനോടൊപ്പം ചേർത്ത ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് ഒരു തവി ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. കറിയിൽ തിള വന്നു തുടങ്ങുമ്പോൾ മാത്രം വിസിൽ ഇട്ടു കൊടുത്താൽ മതി. വിസിൽ അടിക്കുമ്പോൾ കുക്കറിൽ നിന്നും കറി പുറത്തേക്ക് പോകാതിരിക്കാനായി ഒരു കിണ്ണം കൂടി കുക്കറിനകത്ത് ഇട്ടു കൊടുക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Video Credits : Sabeena’s Magic Kitchen

Coriander And Chilli Powder Making in Home