മൂന്ന് വിക്കെറ്റ്!! പേടിപ്പിച്ചു മലയാളി പയ്യൻ.. ജയിച്ചു കയറി ചെന്നൈ സൂപ്പർ കിങ്‌സ്

ഈ ഐപിൽ സീസണിലെ ആദ്യത്തെ മാച്ചിൽ  മുംബൈ ഇന്ത്യൻസ് എതിരെ മിന്നും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ആവേശം നിറഞ്ഞുനിന്ന കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത് 4  വിക്കെറ്റ് ജയം. മലയാളി താരം  വിഘ്‌നേഷ് പുത്തൂർ അരങ്ങേറ്റ ഐപിൽ മാച്ചിൽ മൂന്ന് വിക്കെറ്റ് വീഴ്ത്തി ഞെട്ടിച്ചത് മലയാളികൾക്ക് അടക്കം സന്തോഷമായി മാറി

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ടീം 155 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ചെന്നൈ സൂപ്പർ കിങ്‌സ് ലാസ്റ്റ് ഓവറിലാണ് ജയത്തിലേക്ക് എത്തിയത്.ചെന്നൈക്കായി രചിൻ രവീന്ദ്ര 65 റൺസ് നേടി ചെന്നൈ സൂപ്പർ കിങ്‌സ് ജയം ഉറപ്പിച്ചപ്പോൾ ക്യാപ്റ്റൻ ഋതുരാജ് ഗൈഗ്വദ് 53 റൺസ്സുമായി മുന്നിൽ നിന്നും നയിച്ചു.

അതേസമയം മുംബൈ ഇന്ത്യൻസ് ടീമിനായി ഇമ്പാക്ട് പ്ലയെർ ആയി എത്തിയ മലയാളി താരം വിഘ്‌നേഷ് പുത്തൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മലയാളി പയ്യൻ പ്രകടനം ക്രിക്കറ്റ്‌ ലോകത്ത് അടക്കം വൻ ചർച്ചാവിഷയമായി മാറി കഴിഞ്ഞു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനെ സാധിച്ചുള്ളൂ. 31 റൺസ് നേടിയ തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവും തിലക് വർമ്മയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ടാണ് മുംബൈ ഇന്നിംഗ്സിൽ നിർണായകമായത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ദീപക് ചഹറിന്റെ പ്രകടനമാണ് മുംബൈയ്ക്ക് പൊരുതാനാകുന്ന സ്കോർ സമ്മാനിച്ചത്. 15 പന്തുകൾ നേരിട്ട ചഹർ രണ്ട് സിക്സറുകളും രണ്ട് ബൌണ്ടറികളും സഹിതം 28 റൺസ് നേടി പുറത്താകാതെ നിന്നു.

csk -MiCsk Team