ഐപിൽ പതിനെട്ടാം സീസണിലെ തന്നെ എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ ബാംഗ്ലൂർ എതിരെ ബൌളിംഗ് ആരംഭിച്ച ചെന്നൈ സൂപ്പർ കിങ്സ് ടീമിന് മികച്ച തുടക്കം നൽകി ബൗളർമാർ. ആദ്യത്തെ ഓവറുകളിൽ അടിച്ചു കളിച്ച ബാംഗ്ലൂർ ഓപ്പണിങ് ബാറ്റ്‌സ്മാൻ സാൾട്ട് വിക്കെറ്റ് നൂർ വീഴ്ത്തി
എന്നാൽ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചത് വിക്കെറ്റ് പിന്നിലെ ചെന്നൈ കീപ്പർ ധോണി മാജിക്ക് തന്നെയാണ്. ഒരിക്കൽ കൂടി മിന്നൽ സ്റ്റമ്പിങ് മികവ് മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചപ്പോൾ ബാറ്റ്‌സ്മാൻ ഷോക്കായി പുറത്താകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
നൂർ ബോളിൽ ഒരൽപ്പം ക്രീസിൽ നിന്നും മുന്നിലേക്ക് സാൾട്ട് അനങ്ങി കൊണ്ട് ഷോട്ട് കളിക്കാൻ നോക്കി എങ്കിലും താരത്തിനു പിഴച്ചു. ബോൾ അതിവേഗം പിടിച്ചു എടുത്ത ധോണി സ്റ്റമ്പിങ് പൂർത്തിയാക്കി. ധോണി മിന്നൽ സ്റ്റമ്പിങ് കാരണം വായുവിൽ കാലു ആ സമയം നിന്ന സാൾട്ട് പുറത്തായി. താരം 32 റൺസ് നേടി മുന്നോട്ട് കുതിക്കുകയായിരുന്നു.
കാണാം വീഡിയോ