സ്ഥല പരിമിതി ഇനി ഒരു പ്രശ്നമേയല്ല കൂർക്ക കൃഷി എളുപ്പത്തിൽ ചെയ്തെടുക്കാം

നമ്മളിൽ മിക്ക ആൾക്കാർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള വിഭവങ്ങൾ ആയിരിക്കും കൂർക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന മെഴുക്കുപുരട്ടിയും കറിയുമെല്ലാം. കൂർക്കയുടെ കാലമായാൽ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഇന്ന് മിക്ക വീടുകളിലും ഉള്ളത്. കാരണം ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് കൂർക്ക നട്ടു പിടിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ  സ്ഥലക്കുറവ് പ്രശ്നമായിട്ടുള്ളവർക്ക് പോലും ചെയ്തു നോക്കാവുന്ന ഒരു കൂർക്ക കൃഷിയുടെ രീതിയാണ് ഇവിടെ വിശദമാക്കുന്നത്.

ഈയൊരു രീതിയിൽ കൂർക്ക കൃഷി ചെയ്ത് എടുക്കാനായി ഒരു വലിയ പ്ലാസ്റ്റിക് ചാക്കാണ് ഉപയോഗപ്പെടുത്തുന്നത്. ആദ്യം തന്നെ ചാക്കെടുത്ത് അതിനകത്തേക്ക് ധാരാളം കരിയില നിറച്ചു കൊടുക്കുക. അതിനുശേഷം മുകൾഭാഗം ഒരേ വലിപ്പത്തിൽ നിൽക്കുന്ന രീതിയിൽ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുക. ശേഷം ചാക്കിന്റെ നടുഭാഗം സ്ക്വയർ രൂപത്തിൽ കട്ട് ചെയ്ത് എടുക്കുക. ഈയൊരു ഭാഗത്താണ് ചെടിക്ക് ആവശ്യമായ വളക്കൂട്ടും, മണ്ണുമെല്ലാം നിറച്ചു കൊടുക്കുന്നത്. ആദ്യം തന്നെ കരിയിലയ്ക്ക് മുകളിലായി രണ്ട് ചിരട്ട മണ്ണ് വിതറി കൊടുക്കാം.

കൂർക്ക പെട്ടെന്ന് വളർന്നു കിട്ടാനായി രണ്ട് ചിരട്ട ചാരം കൂടി മുകളിലായി വിതറി കൊടുക്കാവുന്നതാണ്. അതുപോലെ ഉണങ്ങിയ ചാണകപ്പൊടി ഇട്ടുകൊടുത്താലും കൂർക്ക പെട്ടെന്ന് വളർന്നു കിട്ടുന്നതാണ്. എല്ലാ വളക്കൂട്ടും നല്ല രീതിയിൽ ഇട്ട് മിക്സ് ചെയ്ത ശേഷം മണ്ണ് നനയുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക.

ശേഷം കൂർക്ക മണ്ണിലേക്ക് നട്ടു പിടിപ്പിക്കാവുന്നതാണ്. മണ്ണ് വല്ലാതെ വരണ്ടു നിൽക്കുമ്പോൾ മാത്രം കുറച്ച് വെള്ളം തളിച്ചു കൊടുത്താൽ മതിയാകും. ഈയൊരു രീതിയിൽ സിമന്റ് ചാക്കിലോ അല്ലെങ്കിൽ പെയിന്റ് ബക്കറ്റിലോ ഒക്കെ വളരെ എളുപ്പത്തിൽ കൂർക്ക കൃഷി ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" ); /* ]]> */
Koorka
Share