ഇന്ത്യ : ഇംഗ്ലണ്ട് ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റ് അവസാന ദിനത്തിലേക്ക്. ആവേശം ലാസ്റ്റ് ദിനത്തിൽ അത്യന്തം ഉയരങ്ങളിൽ എത്തുമെന്ന് ഉറപ്പാണ്. അവസാന ദിനം ഇന്ത്യക്ക് ജയിക്കാൻ 6 വിക്കെറ്റ് ശേഷിക്കേ വേണ്ടത് 135 റൺസ്.. ലാസ്റ്റ് ദിനത്തിൽ ബൌളിംഗ് അനുകൂലമായ വിക്കറ്റിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഇംഗ്ലണ്ട് ടീം.
ഇപ്പോൾ ഇക്കാര്യം വിശദമാക്കി രംഗത്ത് എത്തുകയാണ് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്.അഞ്ചാം ദിനത്തിൽ ആദ്യത്തെ സെക്ഷനിൽ തന്നെ ഇന്ത്യയുടെ ശേഷിക്കുന്ന 6 വിക്കറ്റുകൾ വീഴ്ത്താനാകും എന്നാണ് മാർക്കസ് ട്രെസ്കോത്തിക് ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നത്.
“ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം ശേഷിക്കുന്ന ആറ് ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തി പരമ്പരയിൽ 2-1 ന് മുന്നിലെത്താൻ ജോഫ്ര ആർച്ചറുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ബൗളിംഗ് ഗ്രൂപ്പിന് കഴിയും..പവലിയൻ എൻഡിൽ നിന്ന് പന്തെറിയുമ്പോൾ ബൗളർമാർക്ക് കൂടുതൽ ബൗൺസ് പുറത്തെടുക്കാൻ കഴിയുന്നുണ്ട്. അത് കൊണ്ട് ഞങ്ങൾ ജയിക്കും ” ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി
“നഴ്‌സറി എൻഡിൽ നിന്ന് കുറച്ചുകൂടി ബൗൺസ് ബൗളിംഗ് കാണുമ്പോൾ പവലിയൻ എൻഡിൽ നിന്ന് പന്തെറിയുന്നത് കാണാം, സ്റ്റമ്പിലേക്ക് കോണാകുന്നിടത്ത് കുറച്ചുകൂടി ചരിവ് ഉപയോഗിക്കാം. നാളെ നമുക്ക് അത് വീണ്ടും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം, എല്ലായിടത്തും അത് സീം ചെയ്യപ്പെടുമെന്നും ആദ്യ മണിക്കൂറിനുള്ളിൽ നമുക്ക് 6 വിക്കറ്റുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കാം. ദിവസത്തിലെ രണ്ട് വൈകിയുള്ള വിക്കറ്റുകൾ ഞങ്ങൾക്ക് വളരെ അധികം പ്രതീക്ഷ നൽകുന്നുണ്ട് “മാർക്കസ് ട്രെസ്കോത്തിക് പറഞ്ഞു