ഇന്ന് മിക്ക വീടുകളിലും കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേ രീതിയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുമ, കഫക്കെട്ട് എന്നിവയെല്ലാം. ഒരുതവണ വന്നാൽ അത് എത്ര മരുന്ന് കഴിച്ചാലും കുറയാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തരത്തിൽ എപ്പോഴും കഫക്കെട്ടും ചുമയും വരുമ്പോൾ അലോപ്പതി മരുന്നുകളെ തന്നെ ആശ്രയിക്കുക എന്നത് അത്ര നല്ല കാര്യമല്ല.
അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലിയുടെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഒറ്റമൂലി തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്. ഒരു പിടി അളവിൽ ചെറിയ ഉള്ളി എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകി എടുക്കുക.
ഉള്ളിയിൽ നിന്നും വെള്ളം മുഴുവനായും പോകുന്ന രീതിയിൽ വേണം കഴുകിയെടുക്കാൻ. ശേഷം അത് ഒരു ഇടികല്ലിലേക്ക് ഇട്ട് നല്ലതുപോലെ ചതച്ചെടുക്കുക. എടുത്തുവച്ച ഉള്ളി മുഴുവൻ ഈയൊരു രീതിയിൽ ചതച്ചെടുത്ത ശേഷം ഒരു അരിപ്പയിലേക്ക് ഇട്ട് അതിന്റെ നീര് മാത്രമായി അരിച്ചെടുക്കുക. ഈയൊരു നീരിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേനും, കാൽ ടീസ്പൂൺ അളവിൽ കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം തയ്യാറാക്കി വച്ച ഒറ്റമൂലി കഫക്കെട്ടും, ചുമയും ഉള്ളപ്പോൾ കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഒരു ശമനം ഉണ്ടാകുന്നതാണ്.
പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന കഫക്കെട്ടെല്ലാം ഈ ഒരു മരുന്ന് കഴിക്കുന്നതിലൂടെ നല്ല രീതിയിൽ മാറ്റം ഉണ്ടാക്കുന്നതാണ്. എന്നാൽ കുരുമുളകിന്റെ അളവ് ഓരോരുത്തർക്കും ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇത്തരം അസുഖങ്ങളെല്ലാം വരുമ്പോൾ സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വരുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.