വെണ്ടയ്ക്ക ഉണ്ടേൽ ഇതുപോലെ ഒന്ന് എളുപ്പം ഉണ്ടാക്കി നോക്കൂ, മീൻ വറുത്തത് മാറിനിൽക്കും ഈ രുചിയിൽ വെണ്ടക്ക ഫ്രൈ തയ്യാറാക്കാം

വെണ്ടക്ക പലർക്കും ഇഷ്ടമുള്ള ഒന്നല്ല. ഇതിനു കാരണം വെണ്ടക്കയുടെ വഴുവഴുപ്പ് ആണ്. ഈ വഴുവഴുപ്പ് ഒഴിവാക്കി വെണ്ടക്ക ഫ്രൈ ഉണ്ടാക്കാം. മീൻ ഫ്രൈ ഉണ്ടാക്കുന്ന രുചിയിൽ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാം. വെണ്ടക്കയിൽ നല്ല ടേസ്റ്റിയായ മസാല തേച്ച് ആണ് ഇത് ഉണ്ടാക്കുന്നത്. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന ഒരു വിഭവം ആണിത്. ഈ വെണ്ടക്ക ഫ്രൈ കാര്യം ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും.

ഈ ഒരു ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.

  • വെണ്ടക്ക – 10 എണ്ണം
    പെരുംജീരകം – ഒന്നര ടീസ്പൂൺ
    മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
    ചതച്ച മുളക്
    മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • ഡ്രൈ മാംഗോ പൗഡർ – മുക്കാൽ ടീസ്പൂൺ
  • ഗരം മസാല പൊടി – കാൽ ടീസ്പൂൺ
  • ആവശ്യത്തിനു ഉപ്പ്
  • കടലപൊടി – 3 ടീസ്പൂൺ
  • കായപ്പൊടി – കാൽ ടീസ്പൂൺ

ആദ്യം വെണ്ടക്ക നന്നായി കഴുകി വെള്ളം തുടച്ച് എടുക്കുക. ശേഷം ഇത് കട്ട് ചെയ്യണം. നീളത്തിൽ വരഞ്ഞ് കൊടുക്കുക. ഇനി ഇതിലേക്ക് മസാല തയ്യാറാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് കടലപൊടി ചേർക്കുക. ഇത് നന്നായി ഇളക്കണം. ഇത് മസാല കൂട്ടിലേക്ക് ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഇനി ഇത് വെണ്ടക്കയുടെ ഉള്ളിൽ വെച്ച് കൊടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അയമോദകം ഇടുക. കായപൊടി ചേർക്കുക. ഇനി വെണ്ടക്ക ഇട്ട് ഫ്രൈ ചെയ്യുക. നല്ല ക്രിസ്പി വെണ്ടക്ക റെഡി

Homemade Recipe