പാവയ്ക്കയുടെ കയ്പ്പ്‌ മാറ്റണോ, ഈ വഴികള്‍ പരീക്ഷിച്ചാലോ.?ഇങ്ങനെ കറികൾ ഉണ്ടാക്കാം

നിരവധി പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് നിത്യbഭക്ഷണത്തിൽ ഉൾപ്പെടുത്താനാവും ഇത്. നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും പാവയ്ക്കയെ അധികം ആർക്കും ഇഷ്ടമല്ല. കാരണം പാവക്കയുടെ കയ്പ് തന്നെയാണ്. കയ്പ് അകറ്റിയാൽ ഏറ്റവും നല്ല ഗുണം ചെയ്യുന്ന ആഹാര സാധനവും പാവയ്ക്ക തന്നെയാണ്. പാവയ്ക്കയുടെ കയ്പ് അകറ്റാൻ നാല് എളുപ്പ പണികൾ നോക്കിയാലോ.

പുറമെയുള്ള പരുക്കൻ ഭാഗം ഒരു പീലർ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പിൽ നിന്ന് രക്ഷപെടാൻ നല്ല മാർഗ്ഗമാണ്. പാവയ്ക്ക കറി വെക്കുന്നതിനു മുമ്പ് ആദ്യം വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരിയും അര സ്പൂൺ ഉപ്പുമിട്ട് നന്നായി ഇളക്കി വെക്കുക. കുറച്ചു സമയത്തിനു ശേഷം കഴുകി എടുത്താൽ

പാവക്കയുടെ കയ്പ് ഒരു പരിധി വരെ ഇല്ലാതാക്കാം. അടുത്തതായി പാവയ്ക്ക ചെറുതായി അരിഞ്ഞതിനു ശേഷം അതിലേക്ക് വാളൻപുളി കലക്കിയ വെള്ളം ഒഴിച്ചു വെക്കുക. അരമണിക്കൂറിന് ശേഷം രണ്ടു മൂന്നു വെള്ളത്തിൽ നന്നായി കഴുകിയതിനു ശേഷം കറി വെക്കാം. അടുത്ത ടിപ്പ് അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കായി ലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈരും ഒരു നുള്ള്

ഉപ്പും ചേർത്ത് നന്നായി ഇളക്കി വെക്കുക. ഇതും അരമണിക്കൂറിന് ശേഷം രണ്ടു മൂന്ന് വെള്ളത്തിൽ കഴുകിയെടുത്ത് നമുക്ക് ഇഷ്ടമുള്ള റെസിപ്പിയിൽ കറിവെക്കാം. അടുത്ത ഒരു ടിപ്പ് അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കയിലേക്ക് ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് നന്നായി ഇളക്കി അരമണിക്കൂർ വെക്കുക. അരമണിക്കൂർ ശേഷം രണ്ടു മൂന്നു തവണ കഴുകിയാൽ നമുക്ക് ഇഷ്ടമുള്ള രീതിയിൽ പാവയ്ക്ക കറി വെക്കാം. ഈ രീതികളുടെ ഒരു പരിധിവരെ പാവക്കയുടെ കയ്പ് ഇല്ലാതാക്കാം. Video credits : Resmees Curry World

How to remove bitterness from Bitter gourd