ഇംഗ്ലണ്ട് എതിരായടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ വിരമിച്ച പിന്നാലെയുള്ള ആദ്യത്തെ ടെസ്റ്റ് പരമ്പരയിൽ, ഇന്ത്യൻ ടീമിൽ തലമുറ മാറ്റം സംഭവിച്ചിരിക്കുകയാണ്. നായകൻ റോളിൽ ഗിൽ എത്തുമ്പോൾ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇന്ത്യയുടെ മുപ്പത്തി ഏഴാമത്തെ ടെസ്റ്റ് നായകനാണ് ഗിൽ
ഗിൽ നായകൻ റോളിൽ എത്തുമ്പോൾ ഓപ്പണിങ് റോളിൽ പുത്തൻ താരങ്ങളെ അടക്കം പരിഗണിക്കാൻ സീനിയർ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. മിന്നും ബാറ്റിംഗ് ഫോമിൽ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയ സായ് സുദർശൻ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് എത്തിയപ്പോൾ നീണ്ട എട്ട് വർഷത്തെ ഇടവേളക്ക് ശേഷം കരുൺ നായർ ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിലേക്ക് ഇത്തവണ എത്തി.
സെക്കന്റ് വിക്കെറ്റ് കീപ്പറായി ധൃവ് ജൂരെൽ സ്‌ക്വാഡിൽ സ്ഥാനം നേടിയപ്പോൾ, സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് ഷോക്കായി മാറി. കുൽദീപ് യാഥവ് മെയിൻ സ്പിന്നറായി സ്‌ക്വാഡിൽ ഇടം നേടി.
ഇംഗ്ലണ്ട് എതിരായ ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്
Gill (C), Pant (VC) (WK), Jaiswal, KL, Sudharsan, Easwaran, Nair, Nitish, Jadeja, Jurel, Sundar, Shardul, Bumrah, Siraj, Prasidh, Akashdeep, Arshdeep and Kuldeep