തോൽവി..പക്ഷെ ഒരു കാര്യത്തിൽ ഹാപ്പി.. ഞങ്ങൾ തിരിച്ചുവരും.. പാഠം പഠിക്കും!! നായകൻ ഗിൽ വാക്കുകൾ

ഓസ്ട്രേലിയക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് തുടക്കത്തിലേ നിരാശ.. ഒന്നാം ഏകദിന മാച്ചിൽ ഓസ്ട്രേലിയക്ക് മുൻപിൽ വമ്പൻ തോൽവി വഴങ്ങി ടീമിന്ത്യ. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഗില്ലിന്റെ ഇന്ത്യൻ ടീമിന് തിളങ്ങാൻ കഴിഞ്ഞില്ല.മഴ പലതവണ മുടക്കിയ മത്സരം ഓസ്ട്രേലിയ ഡക്ക് വർത്ത് ലൂയിസ് നിയമം അനുസരിച്ചു ഏഴ് വിക്കറ്റിനാണ് ജയിച്ചത്

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒരിക്കൽ പോലും പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.ഇന്ത്യൻ ടീം 26 ഓവറിൽ 9 വിക്കെറ്റ് നഷ്ടത്തിൽ 136 റൺസാണ് മാത്രം നേടിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിൻ വിജയ ലക്ഷ്യം ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 131 റൺസായി പുനർ നിർണ്ണായിച്ചു. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി എങ്കിലും ക്യാപ്റ്റൻ മിച്ചൽ മാർഷ് 46 റൺസുമായി പുറത്താകാതെ നിന്നു, ഓസ്ട്രേലിൻ ജയം പൂർത്തിയാക്കി. ഓസീസ് 29 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം പിന്തുടർന്നു.മഴ മൂലം ചുരുങ്ങിയ ഈ മത്സരത്തിൽ ജയിച്ചതോടെ ഓസ്ട്രേലിയ 3 മത്സരങ്ങളുള്ള പരമ്പരയിൽ 1-0 ന് മുന്നിലാണ്

പെർത്തിലെ ബൗൺസി ഡെക്കിൽ  തോൽവി ശേഷം ക്യാപ്റ്റൻ ഗിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി.”അതെ, പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ,അതേ.. സ്വാഭാവികമായും.. നിങ്ങൾ എപ്പോഴും ഒരു ക്യാച്ച്-അപ്പ് ഗെയിം കളിക്കാൻ ശ്രമിക്കുകയാണ് (മഴയുടെ കാലതാമസവും മോശം തുടക്കവും കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി). ഈ മത്സരത്തിൽ നിന്ന് ഞങ്ങൾക്ക് ധാരാളം പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു, കൂടാതെ ഞങ്ങൾക്ക് ധാരാളം പോസിറ്റീവുകളും ഉണ്ട്.

ഞങ്ങൾ 130 റൺസ് പ്രതിരോധിച്ചു, അവസാനം വരെ അല്ല, മറിച്ച് വളരെ ആഴത്തിൽ ഞങ്ങൾ കളി ഏറ്റെടുത്തു. അതിൽ ഞങ്ങൾ വളരെ സംതൃപ്തരാണ്. ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ് (ആളുകളുടെ പിന്തുണയിൽ). ആരാധകർ വലിയ തോതിൽ എത്തി, അവർക്ക് അഡലെയ്ഡിലും ഞങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”ക്യാപ്റ്റൻ ഗിൽ അഭിപ്രായം വിശദമാക്കി.

Ind- AusShubhman Gill